
ബാഴ്‌സലോണ: യുവാന്‍ ലാപോര്‍ട്ട എഫ് സി ബാഴ്‌സലോണയുടെ പുതിയ പ്രസിഡന്റായ തിരിഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബ് അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 54.28 % വോട്ട് നേടിയാണ് ലപ്പോര്‍ട്ട വിജയിച്ചത്. 2003 മുതല്‍ 10 വരെ ക്ലബ്ബ് പ്രസിഡന്റായിരുന്ന ലാപോര്‍ട്ടയ്ക്ക് 2026 വരെയാണ് കാലാവധിയുള്ളത്. ലിയോണല്‍ മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്തുക എന്നതാകും ലാപോര്‍ട്ടയുടെ വലിയ വെല്ലുവിളി. അതോടൊപ്പം പുതിയ താരങ്ങളെ ക്ലബ്ബില്‍ എത്തിക്കുന്നതിലും ശ്രദ്ധിക്കേണ്ടിവരും.
രാജിവച്ച പ്രസിഡന്റ് ജോസഫ് മരിയ ബെര്‍തോമ്യൂവിന് പകരക്കാരനായിട്ടാണ് ലാപോര്‍ട്ട വരുന്നത്. നേരത്തെ, പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ നായകന്‍ ലിയോണല്‍ മെസിയും സംഘവും വോട്ട് ചെയ്തിയിരുന്നു. സെര്‍ജിയോ ബുസ്‌കറ്റ്‌സ്, സെര്‍ജി റോബര്‍ട്ടോ, ജോര്‍ഡി ആല്‍ബ, റിക്വി പ്യൂയിഗ് എന്നിവരും മെസ്സിക്കൊപ്പം വോട്ട് ചെയ്യാനെത്തി.
ഒസസൂനയ്‌ക്കെതിരായ ജയത്തിന് ശേഷമാണ് മെസ്സിയും സംഘവും വോട്ടെടുപ്പിന് എത്തിയത്. മുന്‍താരവും പരിശീലകനുമായ ലൂയിസ് എന്റികെ, മുന്‍താരങ്ങളായ ബോയന്‍ കിര്‍കിക്, കാര്‍ലെസ് പുയോള്‍ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. യുവാന്‍ ലപോര്‍ട്ടയ്‌ക്കൊപ്പം വിക്ടര്‍ ഫോണ്ട്, ടോണി ഫ്രീക്‌സ എന്നിവരായിരുന്നു പ്രധാന മത്സരാര്‍ത്ഥികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!