സാന്‍റോസിന്‍റെ പിന്‍ഗാമിയായി പോര്‍ച്ചുഗലിനെ പരിശീലിപ്പിക്കാന്‍ സൂപ്പര്‍ പരീശീലകനെത്തുന്നു

By Web TeamFirst Published Dec 13, 2022, 10:09 PM IST
Highlights

നിലവില്‍ ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ എസ് എസ് റോമയുടെ പരിശീലകനാണ് മൗറീഞ്ഞോ. റോമയുടെ പരിശീലകനായി തുടരുന്നതിനൊപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിനെയും പരിശീലിപ്പിക്കാനുള്ള ഓഫറാണ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ അസോസിയേഷന്‍ 59കാരനായ മൗറീഞ്ഞോക്ക് മുന്നില്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ലിസ്ബണ്‍: ഫെര്‍ണാണ്ടോ സാന്‍റോസിന് പകരക്കാരനായി പോര്‍ച്ചുഗല്‍ ദേശീയ ടീമിന്‍റെ പരിശീലകനായി ജോസ് മൗറീഞ്ഞോയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ലോകകപ്പ് ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ സാന്‍റോസിനെ പരിശീലകസ്ഥാനത്തു നിന്ന് നീക്കുമെന്ന് ഉറപ്പായതോടെയാണ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ അസോസിയേഷന്‍ മൗറീഞ്ഞോയെ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇറ്റാലിയന്‍ ലീഗായ സീരി എയില്‍ എസ് എസ് റോമയുടെ പരിശീലകനാണ് മൗറീഞ്ഞോ. റോമയുടെ പരിശീലകനായി തുടരുന്നതിനൊപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിനെയും പരിശീലിപ്പിക്കാനുള്ള ഓഫറാണ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ അസോസിയേഷന്‍ 59കാരനായ മൗറീഞ്ഞോക്ക് മുന്നില്‍ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  2000ല്‍ ബെനഫിക്കയുടെ പരിശീലകനായി അരങ്ങേറിയ മൗറീഞ്ഞോ പിന്നീട് എഫ് സി പോര്‍ട്ടോ, ചെല്‍സി, ഇന്‍റര്‍ മിലാന്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്സ്പര്‍, റോമ ടീമുകളുടെയും പരിശീലകനായി.

ഡാലിച്ചിന് അപാര ബുദ്ധിയാണ്, മോഡ്രിച്ച് ഉള്ളപ്പോള്‍ പറയുകയും വേണ്ടാ! ക്രൊയേഷ്യയുടെ സാധ്യതാ ഇലവന്‍

ലോകകപ്പിനിടെ സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസും അത്ര രസത്തിലായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നോക്കൗട്ട് ഘട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ റൊണാള്‍ഡോയെ സാന്‍റോസ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിപ്പിച്ചില്ല. പകരം വന്ന ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് അടിച്ച് തിളങ്ങിയതോടെ മൊറോക്കോക്കെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിലും റൊണാള്‍ഡോഡെ ആദ്യ ഇലവനില്‍ ഇറക്കിയില്ല.

എന്നാല്‍ ആദ്യ പകുതിയില്‍ മൊറോക്കോ ലീഡെടുത്തതോടെ സാന്‍റോസ് രണ്ടാം പകുതിയുടെ തുടക്കത്തിലെ റൊണാള്‍ഡോയെ ഇറക്കിയെങ്കിലും മത്സരം പോര്‍ച്ചുഗല്‍ തോറ്റു. അതേസമയം, റൊണാള്‍ഡോ ദേശീയ ജേഴ്സിയില്‍ നിന്ന്  ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കില്ലെന്നാണ് സൂചന. ഒരു മത്സരം കൂടി പോര്‍ച്ചുഗലിനായി കളിച്ചാല്‍ ദേശീയ ജേഴ്സിയില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിക്കുന്ന കളിക്കാരനെന്ന റെക്കോര്‍ഡ് റൊണാള്‍ഡോക്ക് സ്വന്തമാവും. നിലവില്‍ കവൈത്തിന്‍റെ അല്‍ മതാവയുടെ പേരിലാണ് ഈ റെക്കോര്‍ഡ്.

click me!