മൗറീനോയ്ക്ക് പുതിയ തട്ടകം; ഇനി ഇറ്റാലിയന്‍ വമ്പന്മാരെ പരിശീലിപ്പിക്കും

By Web TeamFirst Published May 4, 2021, 11:28 PM IST
Highlights

നിലവിലെ റോമ പരിശീലകന്‍ പൗളോ ഫോന്‍സേക സീസണൊടുവില്‍ ക്ലബ് വിടും. മൂന്ന് വര്‍ഷത്തെ കരാറിലാണ് മൗറീന്യോയുടെ നിയമനം.
 

റോമ: ഹോസെ മൗറീനോ ഇനി ഇറ്റാലിയന്‍ ക്ലബ് എ എസ് റോമയുടെ പരിശീലക കൂപ്പായത്തില്‍. അടുത്തിടെയാണ് മൗറീനോയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം പുറത്താക്കിയത്. പിന്നാലെയാണ് പുതിയ വേഷത്തില്‍ മൗറീനോയെത്തുന്നത്. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്ത സീസണില്‍ മൗറീന്യോ ചുമതലയേല്‍ക്കും.

നിലവിലെ റോമ പരിശീലകന്‍ പൗളോ ഫോന്‍സേക സീസണൊടുവില്‍ ക്ലബ് വിടും. മൂന്ന് വര്‍ഷത്തെ കരാറിലാണ് മൗറീന്യോയുടെ നിയമനം. ടോട്ടന്‍ഹാംസീസണ്‍ തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് നിരാശപ്പെടുത്തിയതോടെ കോച്ചിനെ പുറത്താക്കുകയായിരുന്നു.

“Dopo essermi confrontato con la proprietà e con Tiago Pinto ho capito immediatamente quanto sia alta l’ambizione di questa Società. L'incredibile passione dei tifosi della Roma mi ha convinto ad accettare l’incarico. Daje Roma!”.

💬 𝑱𝒐𝒔𝒆́ 𝑴𝒐𝒖𝒓𝒊𝒏𝒉𝒐

— AS Roma (@OfficialASRoma)

ആദ്യമായിട്ടല്ല മൗറീനോ ഇറ്റലിയിലെത്തുന്നത്. മുമ്പ് ഇന്റര്‍മിലാനേയും മൗറീനോ പരിശീലിപ്പിച്ചിട്ടുണ്ട്. 2009-10 സീസണില്‍ ഇന്റര്‍ ചാംപ്യന്‍സ് ലീഗ് നേടുമ്പോള്‍ പരിശീലകന്‍ മൗറീനോയായിരുന്നു. പോര്‍ട്ടോ, ചെല്‍സി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയ ക്ലബുകളേയും അദ്ദേഹംപരിശീലിപ്പിച്ചിട്ടുണ്ട്.

click me!