'മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഞാൻ അർഹിക്കുന്നില്ല..'; ചർച്ചയായി ജൂഡ് ബെല്ലിങ്‌ഹാമിന്റെ വാക്കുകൾ

Published : Jun 24, 2026, 05:25 PM IST
Jude Bellingham

Synopsis

ഇരു ടീമുകൾക്കും നാല് പോയിന്റ് വീതമുള്ളതിനാൽ നോക്കൗട്ട് പ്രവേശനം നിർണായകമായി.

ബോസ്റ്റൺ: ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിലാണ് ഘാന തളച്ചത്. രണ്ടാം വിജയം കരസ്ഥമാക്കി ഗ്രൂപ് ചാമ്പ്യന്മാരായി മുന്നേറാമെന്ന പ്രതീക്ഷയിലെത്തിയ ഇംഗ്ലണ്ടിന് നിരാശയായിരുന്നു ഫലം. ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെല്ലാം ഘാനയുടെ പ്രതിരോധക്കോട്ട തകർക്കുന്ന കാഴ്ചകൂടിയാണ് ഇന്നത്തെ മത്സരത്തിൽ കണ്ടത്. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് ക്യാപ്റ്റൻ ഹാരി കെയ്ൻ തുലച്ചത്. ക്രൊയേഷ്യയുമായുള്ള ആദ്യ കളിയിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ കെയ്‌നിന്റെ പ്രകടനം ആരാധകർക്കും നിരാശയാണ് സമ്മാനിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് മധ്യനിരയിലെ പ്രധാനിയായ ജൂഡ് ബെല്ലിങ്ഹാമിനാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്. എന്നാൽ പുരസ്ക്കാരം ലഭിച്ച ശേഷം ജൂഡ് ബെല്ലിങ്ങ്ഹാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മാൻ ഓഫ് ദി മാച്ച് പുരസ്കാരം താൻ അര്ഹിക്കുന്നില്ലെന്നായിരുന്നു ബെല്ലിങ്ങ്‌ഹാമിന്റെ പ്രതികരണം. ഘാനയിലെ പ്രതിരോധനിര താരമായിരുന്നു ഇതിന് അർഹനെന്നും ബെല്ലിങ്ങ്ഹാം കൂട്ടിച്ചേർത്തു. ബെല്ലിങ്ങ്‌ഹാമിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തുവരുന്നത്.

 

 

അതേസമയം ഗ്രൂപ് എല്ലിൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും നാല് പോയൻതുകൾ വീതമാണുള്ളത്. ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ട് ആണ് മുന്നിട്ട് നിൽക്കുന്നത്. നോക്കൗട്ട് സ്റ്റേജ് ഉറപ്പിക്കാൻ പനാമയുമായുള്ള അടുത്ത മത്സരം ഇംഗ്ലണ്ടിന് ജയിക്കേണ്ടതുണ്ട്. രണ്ട് മത്സരങ്ങളും തോറ്റ പനാമ ലോകകപ്പിൽ നിന്നും പുറത്തുപോയിരുന്നു. ക്രൊയേഷ്യയും ഘാനയുമായുള്ള ഗ്രൂപ്പിലെ അടുത്ത മത്സരവും ഇരു ടീമുകളെയും സംബന്ധിച്ച് നിർണായകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'മന്ത്രവാദം ഫലിച്ചുവെന്ന് ഘാന ആരാധകർ'; ആരാണ് കെയ്‌നിനെ ശപിച്ചുവെന്ന് അവകാശപ്പെടുന്ന നാന ക്വാകു ബോൺസാം എന്ന ദുർമന്ത്രവാദി
കോട്ടും ടൈയും ധരിച്ച് ഒറ്റ നിൽപ്പ്, ഗ്യാലറിയിൽ അണയാതെ ലുമുംബ 'ഓറ'; ഒടുവിൽ കോംഗോ സൂപ്പർഫാൻ ലോകകപ്പ് വേദിയിൽ