
ടൂറിന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് ഇന്ന് എഫ്‌സി പോര്‍ട്ടോയെ നേരിടും. മറ്റൊരു മത്സരത്തില്‍ സെവിയ ജര്‍മ്മന്‍ ക്ലബ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടുമായി ഏറ്റുമുട്ടും. പ്രമുഖ താരങ്ങളുടെ പരുക്കുമായാണ് യുവന്റസ് പോര്‍ച്ചുഗീസ് ചാംപ്യന്‍മാരായ പോര്‍ട്ടോയുടെ മൈതാനത്ത് എത്തിയിരിക്കുന്നത്.
യുവാന്‍ ക്വാഡ്രാഡോ, ആര്‍തര്‍, പൗളോ ഡിബാല, ആരോണ്‍ റാംസേ, ജോര്‍ജിയോ കെല്ലിനി തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്. റൊണാള്‍ഡോ, അല്‍വാരോ മൊറാട്ട് കൂട്ടുകെട്ടിലാണ് യുവന്റസിന്റെ പ്രതീക്ഷ. യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ ഇതിന് മുന്‍പ് ഏറ്റുമുട്ടിയ അഞ്ച് കളിയില്‍ നാലിലും യുവന്റസിനായിരുന്നു ജയം. ഒരു സമനില മാത്രമാണ് പോര്‍ട്ടോയ്ക്ക് ആശ്വസിക്കാനുള്ളത്.
യുവതാരം എര്‍ലിംഗ് ഹാലന്‍ഡിന്റെ സ്‌കോറിംഗ് മികവില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ബൊറൂസ്യ സ്പാനിഷ് ടീമായ സെവിയക്കെതിരെ ഇറങ്ങുന്നത്. സെവിയയുടെ ഹോം ഗ്രൗണ്ടിലാണ് ആദ്യപാദ മത്സരം. രാത്രി ഒന്നരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.
ഇന്നലെ നടന്ന മത്സരത്തില്‍ പിഎസ്ജി ബാഴ്‌സലോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തിരുന്നു. കെയ്‌ലിന്‍ എംബാപ്പെയുടെ ഹാട്രിക്കാണ് വിജയമൊരുക്കിയത്. മറ്റൊരു മത്സത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ലെപ്‌സിഗിനെ തോല്‍പ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!