ഇറ്റലിയില്‍ കിരീടമുയര്‍ത്തി റൊണാള്‍ഡോയും സംഘവും

By Web TeamFirst Published Apr 21, 2019, 9:23 AM IST
Highlights

ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് കിരീടം. ഫിയൊന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് യുവന്റസ് തുടര്‍ച്ചയായ എട്ടാം കിരീടം സ്വന്തമാക്കിയത്. സിരി എയില്‍ യുവന്റസിന്റെ 35ാം കിരീടംകൂടിയാണിത്.

റോം: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് കിരീടം. ഫിയൊന്റീനയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് യുവന്റസ് തുടര്‍ച്ചയായ എട്ടാം കിരീടം സ്വന്തമാക്കിയത്. സിരി എയില്‍ യുവന്റസിന്റെ 35ാം കിരീടംകൂടിയാണിത്. സീസണില്‍ അഞ്ചു മത്സരം ശേഷിക്കേ 87 പോയിന്റുമായാണ് യുവന്റെസ് കിരീടം ഉറപ്പിച്ചത്. യുവന്റസില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ കിരീടമാണിത്. 

നിക്കോള മിലെന്‍കോവിച്ചിന്റെ ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു യുവന്റസിന്റെ ജയം. അലക്‌സ് സാന്‍ഡ്രോയും ജെര്‍മന്‍ പെസല്ലയുമാണ് ഗോളുകള്‍ നേടിയത്. സീസണില്‍ ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് അലെഗ്രിയും സംഘവും ജയിച്ച് കയറിയത്. 

33 മത്സരങ്ങളില്‍ നിന്ന് 87 പോയിന്റാണ് യുവന്റസിനുള്ളത. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് 32 മത്സരങ്ങളില്‍ നിന്ന് 67പോയിന്റും. ഇനി മുഴുവന്‍ മത്സരങ്ങള്‍ വിജയിച്ചാല്‍ പോലും നാപോളിക്ക് യുവന്റസിനൊപ്പമെത്താനാവില്ല.

click me!