
കൊച്ചി: ആരാധകരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഒന്നാമത്തെയും ഏഷ്യയിൽ അഞ്ചാമത്തേതുമായ ഫുട്ബോൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അന്താരാഷ്ട്ര തലത്തിൽ മറ്റൊരു നേട്ടം കൂടി കൈവരിച്ചു. ലോകമെമ്പാടും കോവിഡ് 19 ഭീതിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഏപ്രിലില്‍ ലോകത്തിലെ ഫുട്ബോൾ ക്ലബ്ബുകളിൽ വെച്ചേറ്റവും കൂടുതൽ 'ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ്സ്' നേടിയതിൽ രണ്ടാം സ്ഥാനമാണ് ബ്ലാസ്റ്റേഴ്‌സ് കൈവരിച്ചത്.
3.68ശതമാനമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റേറ്റിംഗ്. ലോകത്തിലെ മുൻനിര ഫുട്ബോൾ ക്ലബുകളായ എഫ് സി ബാഴ്സലോണ (0.97%), ലിവർപൂൾ എഫ് സി (0.88%), മാഞ്ചസ്റ്റർ യുണൈറ്റഡ് (0.57%) എന്നിവരൊക്കെതന്നെ ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ പിന്നിലാണ്.
അത്ലറ്റുകൾ, ക്ലബ്ബുകൾ, ലീഗുകൾ, ഫെഡറേഷനുകൾ, അസോസിയേഷനുകൾ, സ്പോൺസർമാർ എന്നിവരുടെ ഡിജിറ്റൽ ആശയവിനിമയ, വിപണന ആവശ്യങ്ങളിൽ പ്രാവീണ്യമുള്ള ഏജൻസിയായ റിസൾട്ട്സ് സ്പോർട്സ് നടത്തിയ “ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ബെഞ്ച്മാർക്ക്” എന്ന പഠനമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
1.4 ദശലക്ഷത്തിന്റെ ഇൻസ്റ്റാഗ്രാം ആരാധകരുള്ള ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ലോകമെമ്പാടുമുള്ള 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ബേസ് ഉള്ള 58 ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!