ഇറ്റാലിയൻ ലീഗ്: ഇന്‍റര്‍ മിലാന് ജയം; റോമയ്‌ക്ക് ആദ്യ തോല്‍വി

By Web TeamFirst Published Sep 26, 2019, 8:53 AM IST
Highlights

പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഇന്‍റര്‍ മിലാൻ. തോല്‍വിയോടെ റോമ ആറാം സ്ഥാനത്തായി.

മിലാന്‍: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ ഇന്‍റർ മിലാന് ജയം. ലാസിയോയെ ഒരു ഗോളിനാണ് മിലാൻ തോൽപ്പിച്ചത്. ഡാനിലോ അംബ്രോസിയോ ആണ് മിലാന്റെ വിജയഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ഒന്നാമതാണ് മിലാൻ. അഞ്ച് കളികളിൽ നിന്ന് മിലാന് 15 പോയിന്റും രണ്ടാം സ്ഥാനത്തുള്ള യുവന്റസിന് 13 പോയിന്റുമാണ് ഉള്ളത്.

📸 | FOTO

Una grande serata al "Meazza": vi diamo la buonanotte col racconto fotografico di 1⃣➖0⃣!

👉 https://t.co/QqqWVtnxsy

Sempre ! ⚫️🔵 pic.twitter.com/cgt8Ep2lWJ

— Inter (@Inter)

ഇറ്റാലിയൻ ലീഗ് ഫുട്ബോളിലെ മറ്റൊരു മത്സരത്തിൽ റോമയ്ക്ക് തോൽവി. അറ്റലാന്‍റ എതിരില്ലാത്ത രണ്ട് ഗോളിന് റോമയെ തോൽപിച്ചു. ഡുവാൻ സപാറ്റ, മാർട്ടെൻ ഡി റൂൺ എന്നിവരാണ് അറ്റലാന്‍റയുടെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളും. സീസണിൽ റോമയുടെ ആദ്യ തോൽവിയാണിത്. ജയത്തോടെ അറ്റലാന്‍റ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. റോമ ആറാം സ്ഥാനത്താണ്. 

Finisce il match allo Stadio Olimpico.

Forza Roma. pic.twitter.com/hSL014ZJSg

— AS Roma (@OfficialASRoma)
click me!