പ്രതിരോധത്തില്‍ മാത്രമല്ല, മധ്യനിരയിലും കളിക്കും; സ്പാനിഷ് താരം വിക്ടര്‍ മോംഗില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍

Published : Jul 13, 2022, 05:38 PM IST
പ്രതിരോധത്തില്‍ മാത്രമല്ല, മധ്യനിരയിലും കളിക്കും; സ്പാനിഷ് താരം വിക്ടര്‍ മോംഗില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍

Synopsis

തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്സി ഡൈനാമോ ടബ്ലീസിയില്‍ ചേര്‍ന്നു. ക്ലബിനെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു. പ്രതിരോധത്തിലും മധ്യനിരയില്‍ ഒരുപോലെ കളിക്കാന്‍ കഴിവുള്ള താരമാണ് വിക്ടര്‍.

കൊച്ചി: സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗില്‍ (Victor Mongil) കേരള ബ്ലാസ്റ്റേഴ്സുമായി (Kerala Blasters) കരാറൊപ്പിട്ടു. ഒഡീഷ എഫ്സിയില്‍ (Odisha FC) നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. 29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. 

തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്സി ഡൈനാമോ ടബ്ലീസിയില്‍ ചേര്‍ന്നു. ക്ലബിനെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു. പ്രതിരോധത്തിലും മധ്യനിരയില്‍ ഒരുപോലെ കളിക്കാന്‍ കഴിവുള്ള താരമാണ് വിക്ടര്‍. 2019-20 ഐഎസ്എല്‍ സീസണില്‍ താരത്തെ എടികെയുമായി സൈന്‍ ചെയ്തിരുന്നു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 

2020 സീസണിന് ശേഷം ഡൈനാമോയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷയ്‌ക്കൊപ്പം ഐഎസ്എല്ലിലേക്ക് മടങ്ങിയെത്തി. സ്പാനിഷ് അണ്ടര്‍-17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. വിവിധ പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന പരിചയസമ്പന്നനായ താരമാണ് വിക്ടറെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. വരാനിരിക്കുന്ന സീസണില്‍ വിക്ടറിന് എല്ലാ ആശംസകളും നേരുന്നു. -അദ്ദേഹം പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിക്ടര്‍ പറഞ്ഞു. സ്പാനിഷ് താരത്തിന്റെ വാക്കുകള്‍... ''വളരെ ആവേശകരമായ സീസണ്‍ ആരംഭിക്കുന്നതിനും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. തീര്‍ച്ചയായും ഈ വര്‍ഷം ആരാധകരുടെ സ്റ്റേഡിയങ്ങളിലേക്കുള്ള തിരിച്ചുവരവോടെ, അവര്‍ക്കൊപ്പം ഒരുമിച്ച് ഏറെ നല്ല കാര്യങ്ങള്‍ക്കായി പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയും.'' വിക്ടര്‍ പറഞ്ഞു.

സമ്മര്‍ സീസണില്‍ കെബിഎഫ്സിയുടെ രണ്ടാമത്തെ വിദേശ സൈനിങാണ് വിക്ടര്‍. കഴിഞ്ഞയാഴ്ച സ്ട്രൈക്കര്‍ അപ്പോസ്തൊലോസ് ജിയാനു ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്നിരുന്നു.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും