നിറഞ്ഞുകവിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുന്നു; ബ്ലാസ്റ്റേഴ്‌സ് താരം അപ്പോസ്‌തൊലോസ് ജിയാനു

By Web TeamFirst Published Sep 30, 2022, 12:57 PM IST
Highlights

ഐഎസ്എല്‍ കിരീടം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്നാണ് ജിയാനു പറയുന്നത്. ''ആരാധകരുടെ പിന്തുണയാണ് തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് ആകര്‍ഷിച്ചത്. ആക്രമിച്ച് കളിക്കുന്നതാണ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ രീതി.

കൊച്ചി: ക്ലബ് വിട്ട ജോര്‍ജെ പെരേര ഡയസിന് പകരമാണ് ഗ്രീക്ക്- ഓസ്ട്രേലിയന്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. താരം ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. ഒക്‌ടോബര്‍ ഏഴിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെയാണ് മഞ്ഞപ്പട നേരിടുന്നത്. സീസണ്‍ ആരംഭിക്കാനിരിക്കെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ജിയാനു. 

ഐഎസ്എല്‍ കിരീടം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമെന്നാണ് ജിയാനു പറയുന്നത്. ''ആരാധകരുടെ പിന്തുണയാണ് തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് ആകര്‍ഷിച്ചത്. ആക്രമിച്ച് കളിക്കുന്നതാണ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ രീതി. ഇത് ടീമിന് ഗുണം ചെയ്യും. കിരീടപ്പോരാട്ടം കനക്കുമെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയ്‌ക്കൊത്തുയരും. ടീം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം പുറത്തെടുക്കും. കോച്ച് ഇവാന്‍ വാകുമനോവിച്ചാണ് ടീമിന്റെ നട്ടെല്ല്. തന്റെ റോള്‍ എന്താണെന്ന് കോച്ച് തീരുമാനിക്കും.'' ജിയാനു പറഞ്ഞു. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര: ജസ്പ്രിത് ബുമ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ചു

ആരാധകരെ കുറിച്ചും ജിയാനു സംസാരിച്ചു. ''കൊച്ചിയിലെ ഗാലറികളിലെ ആരാധകരുടെ പിന്തുണ സമൂഹമാധ്യമങ്ങളില്‍ കണ്ട് അമ്പരന്നിട്ടുണ്ട്. ആരാധകര്‍ക്ക് മുന്നില്‍ ബൂട്ടുകെട്ടാന്‍ കാത്തിരിക്കുകയാണ്. സഹല്‍ ഉള്‍പ്പെടെ ടീമിലെ കാരങ്ങള്‍ മികച്ച ഫോമിലാണെന്നുള്ളതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.'' ജിയാനു പറഞ്ഞു.

ഗ്രീസ്, ഓസ്‌ട്രേലിയ, ചൈന, സൈപ്രസ് ലീഗുകളില്‍ കളിച്ച ജിയാനു ആദ്യമായാണ് ഐഎസ്എല്ലിലെത്തുന്നത്. എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. മക്കാര്‍ത്തര്‍ ക്ലബ്ബിനായി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളാണ് നേടിയത്. കവാല, പിഎഒകെ, എത്നിക്കോസ്, പാനിയോനിയോസ്, ആസ്റ്റെറിസ് ട്രിപ്പോളി തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കൊപ്പം 150ലധികം മത്സരങ്ങള്‍ കളിച്ച താരം 38 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

ക്രീസ് വിട്ട നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്നതിനോട് യോജിപ്പില്ല; നിലപാടിലുറപ്പിച്ച് ബട്‌ലറും മൊയീന്‍ അലിയും

click me!