മുട്ടോളം പുല്ല്, ഇഴജന്തുക്കളുടെ താവളം: സന്തോഷ് ട്രോഫിക്ക് വേദിയായ പയ്യനാട് സ്റ്റേഡിയം കാടുമൂടി നശിക്കുന്നു

Published : Jun 19, 2022, 10:39 AM IST
മുട്ടോളം പുല്ല്, ഇഴജന്തുക്കളുടെ താവളം: സന്തോഷ് ട്രോഫിക്ക് വേദിയായ പയ്യനാട് സ്റ്റേഡിയം കാടുമൂടി നശിക്കുന്നു

Synopsis

പുല്ലു നിറഞ്ഞിട്ട് നടക്കാന്‍ പോലും പറ്റാത്ത സ്ഥിതി. സൈഡ് ലൈനുകളൊന്നും കാണാനില്ല. കോര്‍ണര്‍ കിക്കെടുക്കുന്ന ഭാഗത്തും ഗോള്‍ പോസ്റ്റിന്‍റെ വശങ്ങളിലും മുട്ടറ്റം പുല്ലു വളര്‍ന്ന് ഇഴജന്തുക്കളുടെ കേന്ദ്രമായി.

മലപ്പുറം: സന്തോഷ് ട്രോഫിയില്‍(Santosh Trophy) നിലവാരം കൊണ്ടും കാണികളുടെ എണ്ണം കൊണ്ടും അമ്പരപ്പിച്ച മലപ്പുറം പയ്യനാട് സ്റ്റേഡിയം(Malappuram Payyanad Stadium) കാടുമൂടി നശിക്കുന്നു. ഇരുപത് കോടി രൂപയുടെ വികസനപ്രവര്‍ത്തവനങ്ങള്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പ്രാഥമിക പരിപാലനം പോലും സന്തോഷ് ട്രോഫിക്ക് ശേഷം മൈതാനത്തില്‍ നടന്നിട്ടില്ല.

പയ്യനാട് സ്റ്റേഡിയം വിപുലീകരിക്കുന്നതിന് ബജറ്റില്‍ കൂടുതല്‍ പണം അനുവദിക്കുമെന്നും സര്‍ക്കാരിന്‍റെ എല്ലാ സഹായവും ഉണ്ടാകുമെന്നും സന്തോഷ് ട്രോഫി ഫൈനല്‍കാണാന്‍ ഇരമ്പിയെത്തിയ കാണികള്‍ക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൈതാനത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം. പുല്ലു നിറഞ്ഞിട്ട് നടക്കാന്‍ പോലും പറ്റാത്ത സ്ഥിതി. സൈഡ് ലൈനുകളൊന്നും കാണാനില്ല. കോര്‍ണര്‍ കിക്കെടുക്കുന്ന ഭാഗത്തും ഗോള്‍ പോസ്റ്റിന്‍റെ വശങ്ങളിലും മുട്ടറ്റം പുല്ലു വളര്‍ന്ന് ഇഴജന്തുക്കളുടെ കേന്ദ്രമായി.സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് മുന്നോടിയായി ലക്ഷങ്ങള്‍ മുടക്കിയായിരുന്നു കാട് വെട്ടി നവീകരണവും അറ്റകുറ്റപ്പണികളും നടന്നത്.എന്നാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുകയാണ്.

ഹൃദ്രോഗം കരിയറിന് ഭീഷണിയായി, പിന്നാലെ വിലക്ക്; കീഴടങ്ങിയില്ല, അന്‍വര്‍ അലി ഇന്ന് സ്റ്റിമാക്കിന്റെ വജ്രായുധം

സന്തോഷ് ട്രോഫി വരുന്നതിന് മുമ്പ് സ്റ്റേഡിയം കാടുപിടിച്ചു കിടിക്കുകായയിരുന്നുവെന്ന് സ്റ്റേഡിയം സംരക്ഷണ സമതി അംഗം സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഒരാള്‍ക്കുയരത്തിലായിരുന്നു പുല്ല് പൊന്തിയിരുന്നത്. അതിനുശേഷം നവീകരണം നടന്നു, സന്തോഷ് ട്രോഫ് കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലായി.

വെറും വാദ്ഗാനങ്ങള്‍ക്ക് പകരം മൈതാനം പരിപാലിച്ച് കൂടുതല്‍ പ്രാധാന്യമുള്ള മത്സരങ്ങള്‍ നിരന്തരം പയ്യനാട് എത്തിക്കണമെന്ന് കാണികള്‍ ആവശ്യപ്പെടുന്നു. സന്തോഷ് ട്രോഫി മത്സരങ്ങളിലെ കാണികളുടെ ബാഹുല്യം കൂടി കണക്കിലെടുത്താണ് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തണമെന്ന ആവശ്യ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ചത്. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായി മലപ്പുറം പരിഗണിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഉള്ള സ്റ്റേഡിയം ശരിയായി പരിപാലിക്കാന്‍പോലും അധികൃതര്‍ക്ക് താല്‍പര്യമില്ലെന്നതിന്‍റെ തെളിവാണ് പയ്യനാട് സ്റ്റേഡിയത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മെസി വരുന്നൂ! മോദിയെ കാണും; നാല് നഗരങ്ങളിൽ പരിപാടികൾ, ​'ഗോട്ട് ടൂർ' കംപ്ലീറ്റ് ഷെഡ്യൂൾ ഇങ്ങനെ
'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്