കളി ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രൊഫഷണല്‍ ക്ലബ്ബില്‍ പരിശീലനം നടത്തുന്നതിന് പോലും അന്‍വറിന് വിലക്കേര്‍പ്പെടുത്തി. പ്രതീക്ഷ കൈവിടാതെ രണ്ട് വര്‍ഷം മൈതാനത്തിന് പുറത്ത് ചികിത്സയും വിശ്രമവുമായി കഴിച്ചുകൂട്ടി അന്‍വര്‍.
കൊല്‍ക്കത്ത: ഏഷ്യന്‍ കപ്പില്‍ യോഗ്യത നേടിയ ഇന്ത്യന്‍ ടീമില്‍ മൂന്ന് മത്സരങ്ങളിലും കളിച്ച ഒരാള്‍ പഞ്ചാബില്‍ നിന്നുള്ള യുവതാരം അന്‍വര്‍ അലിയാണ് (Anwar Ali). ഗുരുതര ഹൃദ്രോഗം ബാധിച്ച് ഫുട്‌ബോള്‍ ഉപേക്ഷിച്ച നിലയില്‍ നിന്നാണ് അന്‍വര്‍ അലി നീലപ്പടയുടെ പുതിയപ്രതീക്ഷയായി ഉയര്‍ന്നുവന്നത്. ഹോങ്കോങ്ങിനെ തകര്‍ത്ത് ഇന്ത്യ (Indian Football) ഗ്രൂപ്പ് ചാംപ്യന്മാരായപ്പോള്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് പ്രതിരോധതാരം അന്‍വര്‍ അലി. കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ വജ്രായുധം.
ഒരു ഗോള്‍ മാത്രമല്ല, ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുക കൂടിയായിരുന്നു ഈ ഇരുപത്തിയൊന്നുകാരന്‍. അണ്ടര്‍ 17 ലോകകപ്പിലെ (U17 World Cup) മിന്നും താരത്തിന് നാല് വര്‍ഷം മുമ്പാണ് ഗുരുതര ഹൃദ്രോഗം ബാധിക്കുന്നത്. ഐഎസ്എല്‍ ടീമായ മുംബൈ സിറ്റിയിലും ദേശീയ ടീമിലും അവസരമെത്തിയതിന് പിന്നാലെയാണ് മൈതാനത്ത് നിന്ന് അന്‍വറിന് പിന്‍വാങ്ങേണ്ടി വന്നത്. ഹൃദയ വാള്‍വുകള്‍ക്ക് കട്ടികൂടുന്ന ഹൈപ്പര്‍ട്രോഫിക് മയോകാര്‍ഡിയോപ്പതിയെന്ന രോഗം.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ രഹസ്യമെന്ത്? വെളിപ്പെടുത്തി ദിനേശ് കാര്‍ത്തിക്
കളി ഉപേക്ഷിക്കണമെന്ന് ഡോക്ടര്‍മാര്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രൊഫഷണല്‍ ക്ലബ്ബില്‍ പരിശീലനം നടത്തുന്നതിന് പോലും അന്‍വറിന് വിലക്കേര്‍പ്പെടുത്തി. പ്രതീക്ഷ കൈവിടാതെ രണ്ട് വര്‍ഷം മൈതാനത്തിന് പുറത്ത് ചികിത്സയും വിശ്രമവുമായി കഴിച്ചുകൂട്ടി അന്‍വര്‍. ദില്ലി ഹൈക്കോടതിയില്‍ നിന്ന് പരിശീലനത്തിന് അനുകൂല ഉത്തരവ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷമാദ്യം സംസ്ഥാന ലീഗുകളില്‍ കളിച്ച് പുല്‍മൈതാനത്തേക്കുള്ള മടക്കം.
ഇന്തോനേഷ്യ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് പ്രണോയ് ഇന്നിറങ്ങും; നേര്‍ക്കുനേര്‍ കണക്കറിയാം
ഡെല്‍ഹി എഫ്‌സിക്ക് വേണ്ടി ഐലീഗ് യോഗ്യതാ മത്സരങ്ങളിലും ഡ്യുറന്റ് കപ്പിലും മികച്ച പ്രകടനം നടത്തിയതോടെ ദേശീയ ടീമിലേക്ക്. ഐലീഗ് യോഗ്യതാ മത്സരങ്ങളില്‍ ഏഴ് കളിയില്‍ നാല് ഗോളുകള്‍ നേടിയ ഈ പ്രതിരോധതാരമാണ് ടോപ് സ്‌കോററായത് എന്നതും ശ്രദ്ധേയം. വീണ്ടും ഇന്ത്യയുടെ നീലക്കുപ്പായത്തിലെത്തിയതോടെ ഇഗോര്‍ സ്റ്റിമാക്കിന്റെ ടീമില്‍ സ്ഥിരസാന്നിധ്യമായി അന്‍വര്‍ അലി.
ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളിലും 90 മിനുറ്റും അന്‍വര്‍ കളിച്ചു. ഗ്രൂപ്പ് ചാംപ്യന്മാരെ തീരുമാനിച്ച നിര്‍ണായക മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെ അന്താരാഷ്ട്ര കരിയറിലെ ആദ്യ ഗോള്‍. ഡല്‍ഹിഎഫ്‌സിയില്‍ നിന്ന് ലോണില്‍ എഫ്‌സി ഗോവയിലെത്തിയ അന്‍വര്‍ അലി ഐഎസ്എല്ലിലും പന്ത് തട്ടാന്‍ കാത്തിരിക്കുകയാണ്.
