
പാരിസ്: ഫ്രഞ്ച് താരം കിലിയൻ എംബാപ്പേയ്ക്ക് പ്രൊഫഷണൽ ഫുട്ബോളിൽ ആയിരം ഗോൾ നേടാൻ കഴിയുമെന്ന് ബ്രസീലിയൻ ഇതിഹാസം പെലെ. പാരീസിൽ ഇരുവരും ഒത്തുചേർന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പെലെ.
1962ൽ ആദ്യ ലോകകപ്പ് നേടിയ പെലെ ഈ നേട്ടം രണ്ടുതവണകൂടി ആവർത്തിച്ചു. എഴുപത്തിയെട്ടുകാരനായ പെലെ ആകെ 1025 ഗോൾ നേടിയിട്ടുണ്ട്. ഇരുപതുകാരനായ എംബാപ്പേ 103 ഗോൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫ്രാൻസിന്‍റെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കും വഹിച്ചു. ഇപ്പോൾ പാരിസ് സെന്‍റ് ജർമെയ്ന്‍റെ താരമാണ് എംബാപ്പേ. പി എസ് ജിക്കായി എംബാപ്പേ 32 ഗോൾ നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!