Latest Videos

ലാ ലിഗയില്‍ വീണ്ടും വംശീയ അധിക്ഷേപം, വിനീഷ്യസ് ജൂനിയറിന്‍റെ കോലം പാലത്തിന് മുകളിൽ തൂക്കിയിട്ടു

By Web TeamFirst Published Jan 27, 2023, 11:05 AM IST
Highlights

'മാഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറിനൊപ്പമാണ് വിനീഷ്യസ് ജൂനിയറിന്‍റെ ജേഴ്സി ധരിപ്പിച്ച കോലം തൂക്കിയത്

മാഡ്രിഡ്: ലാ ലിഗയിൽ വീണ്ടും വംശീയ അധിക്ഷേപം ചർച്ചയാകുന്നു. ഇന്നലെ നടന്ന കോപ്പ ഡെൽറെ സെമിയിൽ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്‍റെ കോലം പാലത്തിന് മുകളിൽ തൂക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 'മാഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറിനൊപ്പമാണ് വിനീഷ്യസ് ജൂനിയറിന്‍റെ ജേഴ്സി ധരിപ്പിച്ച കോലം തൂക്കിയത്.

കോലം ഉയർത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്‍ലറ്റിക്കോ ടീമും റയലും അപലപിച്ചു. നേരത്തെ വിനീഷ്യസ് ജൂനിയറിന്‍റെ ഗോളാഘോഷത്തെ വംശീയമായി അത്‍ലറ്റിക്കോ ആരാധകർ അവഹേളിച്ചതും വലിയ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും നേരത്തെ വിനീഷ്യസിനെതിരെ  രംഗത്തെത്തിയിരുന്നു.

റൊണാള്‍ഡോ കളിച്ചിട്ടും സൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസ്റിന് ഞെട്ടിക്കുന്ന തോല്‍വി

കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. സ്പാനിഷ് ലീഗില്‍ റയല്‍ വല്ലഡോലിഡിനെതിരായ മത്സരശേഷം കാണികളില്‍ ഒരുവിഭാഗം വിനിഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയും വിനീഷ്യസിനു നേരെ  കൈയിലുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തശേഷമായിരുന്നു വിനീഷ്യസ് ലാ ലിഗ അധികൃതര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

ഗോളിലൂടെ അത്‌ലറ്റിക്കോ ആരാധകരുടെ വായടപ്പിച്ച് വിനീഷ്യസ്

ഇന്നലെ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയൽ മാഡ്രിഡ് കോപ്പ ഡെൽറെ സെമിയില്‍ എത്തിയിരുന്നു. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് അത്‍ലറ്റിക്കോയുടെ തോൽവി. നിശ്ചിത സമയത്ത് 1-1ന് സനിലയിലായിരുന്ന മത്സരത്തില്‍ അധികസമയത്ത് കരീം ബെൻസെമ,വിനീഷ്യസ് ജൂനിയർ എന്നിവരാണ് റയലിന് ജയമൊരുക്കിയ ഗോളുകൾ നേടിയത്. അൽവാരോ മൊറാട്ടയുടെ ഗോളിലൂടെ 19-ാം മിനുറ്റിൽ മുന്നിലെത്തിയ അത്‍ലറ്റിക്കോയെ 79-ാം മിനുറ്റിൽ റോഡ്രിഗോയുടെ ഗോളിലൂടെ റയല്‍ സമനിലയില്‍ പിടിച്ചു.

എക്സ്ട്രാ ടൈമിന്‍റെ  ആദ്യ പകുതിയുടെ അവസാന നിമിഷം(104) കരീം ബെന്‍സേമ റയലിനെ മുന്നിലെത്തിച്ചു. സമനില ഗോളിനായി അത്‌ലറ്റിക്കോ പൊരുതുന്നതിനിടെ എക്സ്ട്രാ ടൈമിന്‍റെ ഇഞ്ചുറി ടൈമില്‍ ഒരു ഗോള്‍ കൂടി നേടി വിനീഷ്യസ് അത്‌ലറ്റിക്കോയോട് പ്രതികാരം തീര്‍ത്തു.

click me!