ഡാളസിലെ സ്പാനിഷ് കൊടുങ്കാറ്റ് നേരിട്ട് കണ്ട് ലാലേട്ടൻ; സ്പെയിൻ-ഫ്രാൻസ് സെമി കാണാൻ സുചിത്രയ്ക്കൊപ്പം ഗാലറിയിൽ

Published : Jul 15, 2026, 12:33 PM IST
Spain-France-Mohanlal

Synopsis

അമേരിക്കയിലെ ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. 70,000-ത്തിലധികം കാണികൾ നിറഞ്ഞൊഴുകിയ ഗാലറിയിൽ ലാലേട്ടന്‍റെയും ഭാര്യ സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകർക്ക് ഇരട്ടി മധുരമായി.

ഡാളസ്: ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരുന്ന സ്പെയിൻ-ഫ്രാൻസ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഡാളസ് സ്റ്റേഡിയത്തിൽ സർപ്രൈസ് ഗസ്റ്റായി മലയാളത്തിന്‍റെ മോഹൻലാൽ. ഫ്രഞ്ച് പടയുടെ മുനയൊടിച്ച് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്ത ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ഭാര്യ സുചിത്രയ്ക്കൊപ്പമാണ് ലാലേട്ടൻ ഗാലറിയിലെത്തിയത്.

അമേരിക്കയിലെ ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. 70,000-ത്തിലധികം കാണികൾ നിറഞ്ഞൊഴുകിയ ഗാലറിയിൽ ലാലേട്ടന്‍റെയും ഭാര്യ സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകർക്ക് ഇരട്ടി മധുരമായി. സ്പെയിനിന്‍റെ യുവവീര്യവും ഫ്രാൻസിന്‍റെ വമ്പൻ അറ്റാക്കിങ്ങും നേർക്കുനേർ വന്ന മത്സരത്തിന്‍റെ ഓരോ നിമിഷവും ലാലേട്ടൻ ആസ്വദിക്കുന്ന ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.

ഇതാദ്യമായല്ല മോഹൻലാൽ ഈ ലോകകപ്പ് വേദികളിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കൻസാസ് സിറ്റിയിൽ നടന്ന അർജന്‍റീന-സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ പോരാട്ടം കാണാനും മോഹൻലാൽ ഗാലറിയിലെത്തിയിരുന്നു. അർജന്‍റീനയുടെ എവേ ജേഴ്സി ധരിച്ച്, കൊമ്പൻ മീശയും കറുത്ത കണ്ണടയുമായി സ്റ്റേഡിയത്തിൽ ഇരിക്കുന്ന മോഹൻലാലിന്‍റെ ചിത്രങ്ങൾ വൈറലായിരുന്നു. മെസിയും കൂട്ടരും വാം-അപ്പ് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ലാലേട്ടന്‍റെ വീഡിയോകൾ ആരാധകർ ഏറ്റെടുത്തിരുന്നു.

ക്വാർട്ടർ ഫൈനലിൽ മെസിയുടെ അർജന്‍റീനൻ മാജിക് നേരിട്ട് കണ്ടതിന് പിന്നാലെയാണ്, ഇപ്പോൾ സ്പെയിനിന്‍റെ തന്ത്രപരമായ സെമി ഫൈനൽ വിജയത്തിനും സാക്ഷിയാകാൻ ലാലേട്ടൻ ഡാളസിലെത്തിയത്. സിനിമ തിരക്കുകൾക്കിടയിലും ലോകകപ്പിന്‍റെ ആവേശം ഒട്ടും ചോരാതെ ഗാലറികളിൽ നിന്ന് ഗാലറികളിലേക്ക് ലാലേട്ടൻ നടത്തുന്ന ഈ ഫുട്ബോൾ യാത്ര സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പണ്ഡിറ്റിന്‍റെ പ്രവചനത്തിന് മുന്നിൽ ഫ്രാൻസ് വീണു; അർജന്‍റീന ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അടുത്ത പ്രവചനം
ലമീൻ യമാൽ മാത്രമല്ല, ഇത് ടോട്ടൽ പാക്കേജ്; ഫ്രാൻസിനെ വീഴ്ത്തിയത് സ്പെയിനിന്‍റെ 'സംഘശക്തി'