പണ്ഡിറ്റിന്‍റെ പ്രവചനത്തിന് മുന്നിൽ ഫ്രാൻസ് വീണു; അർജന്‍റീന ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി അടുത്ത പ്രവചനം

Published : Jul 15, 2026, 10:54 AM IST
england will beat argentina in world cup football semi final predicts Santhosh Pandit

Synopsis

ഇത്തവണത്തെ വേള്‍ഡ് കപ്പില്‍ തന്‍റെ നിരീക്ഷണങ്ങള്‍ ഭൂരിഭാഗവും ശരിയായപ്പോള്‍ അര്‍ജന്‍റീനയുടെ കാര്യത്തില്‍ മാത്രമാണ് തന്‍റെ പ്രവചനം തെറ്റിയതെന്ന് മുന്‍ പോസ്റ്റില്‍ സന്തോഷ് പണ്ഡിറ്റ് കുറിച്ചിരുന്നു.

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന്‍ ഫൈനലിലെത്തിയതിന് പിന്നാലെ അടുത്ത പ്രവചനവുമായി സന്തോഷ് പണ്ഡിറ്റ്. ഇന്ന് നടക്കുന്ന അര്‍ജന്‍റീന-ഇംഗ്ലണ്ട് രണ്ടാം സെമിയില്‍ അനായാസ ജയവുമായി ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്നും ഫൈനലില്‍ സ്പെയിനിനെ വീഴ്ത്തി ഇംഗ്ലണ്ട് കിരീടം നേടുമെന്നുമാണ് പണ്ഡിറ്റിന്‍റെ അടുത്ത പ്രവചനം. സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

പണ്ഡിറ്റിന്റെ ഫുട്ബോൾ നിരീക്ഷണം അങ്ങനെ എന്‍റെ പ്രവചനം ശരിയായി ട്ടോ. ദേ ഫ്രാൻസ് പൊട്ടി, സ്പെയിൻ ഫൈനലിൽ എത്തി. (വിശ്വാസം ഇല്ലാത്തവർ രണ്ട് ദിവസം മുമ്പുള്ള എന്‍റെ പ്രവചനം നോക്കുക). ഇനി അർജന്‍റീനയെ പുഷ്പം പോലെ തകർത്തു ഇംഗ്ലണ്ട് കൂടി ഫൈനലിൽ എത്തിയാൽ പ്രവചനം പൂർണമാകും. പിന്നേ ഫൈനലിൽ സ്വാഭാവികമായും ഇംഗ്ലണ്ട് സ്പെയിനിനെ തകർത്തോളും.കപ്പും കിട്ടും (ഗോൾഡൻ ബൂട്ട് ഒന്നും നമ്മുക്ക് വേണ്ട, കപ്പ്‌ മതി).

ഫ്രാൻസിന് പെയിൻ ആയി സ്പെയിൻ. സൂപ്പര്‍ അറ്റാക്കിംഗ് ആന്‍ഡ് ഡിഫന്‍ഡിംഗ്, സ്പെയിനിന്‍റെ സമ്പൂർണ്ണ ആധിപത്യത്തിനു മുന്നിൽ ഫ്രാൻസ് ചാരമായി(2-0). സ്പെയിനായി ഗോൾ അടിച്ചത് ഒയര്‍സബാള്‍ജി, പെഡ്രോ പോറോജി എന്നിവരാണ്. ഓള്‍ ദി ബെസ്റ്റ് എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ പോസ്റ്റ്.

ഇത്തവണത്തെ വേള്‍ഡ് കപ്പില്‍ തന്‍റെ നിരീക്ഷണങ്ങള്‍ ഭൂരിഭാഗവും ശരിയായപ്പോള്‍ അര്‍ജന്‍റീനയുടെ കാര്യത്തില്‍ മാത്രമാണ് തന്‍റെ പ്രവചനം തെറ്റിയതെന്ന് മുന്‍ പോസ്റ്റില്‍ സന്തോഷ് പണ്ഡിറ്റ് കുറിച്ചിരുന്നു. അവര്‍ ക്വാര്‍ട്ടറില്‍ പോലും എത്തില്ലെന്നാണ് താന്‍ കരുതിയതെന്നും പണ്ഡിറ്റ് വ്യക്തമാക്കിയിരുന്നു. ഇന്ന് പണ്ഡിറ്റിന്‍റെ പ്രവചനം പാളുമോ എന്ന് കാത്തിരുന്ന് കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലമീൻ യമാൽ മാത്രമല്ല, ഇത് ടോട്ടൽ പാക്കേജ്; ഫ്രാൻസിനെ വീഴ്ത്തിയത് സ്പെയിനിന്‍റെ 'സംഘശക്തി'
ആകെ 34 ടച്ചുകൾ, ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലുമില്ല, സ്പെയിനിനു മുന്നില്‍ കളിമറന്ന് കാഴ്ചക്കാരനായി എംബാപ്പെ