ആദ്യ ഇലവനിൽ യമാലും ഓൾമോയും; സൗദിക്കെതിരെ മാറ്റങ്ങളുമായി സ്‌പെയ്ൻ

Published : Jun 21, 2026, 08:31 PM IST
Lamine Yamal STARTS vs. Saudi Arabia in the World Cup

Synopsis

സൗദിക്കെതിരായ നിർണായക മത്സരത്തിൽ സ്പെയിൻ ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങൾ വരുത്തി. ഫെറാൻ ടോറസിനും ഗാവിക്കും പകരം ലമീൻ യമാലും ഡാനി ഓൾമോയും കളിക്കും. Lamine Yamal STARTS vs Saudi Arabia in the fifa World Cup 2026

അറ്റ്ലാന്റ: സൗദിക്കെതിരായുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങളുമായി സ്‌പെയ്ൻ. ഫെറാൻ ടോറസിനും, ഗാവിക്കും പകരമായി ലമീൻ യമാലും, ഡാനി ഓൾമോയും ആദ്യ ഇലവനിൽ ഇന്നത്തെ മത്സരത്തിലിറങ്ങും. കേപ് വർദെയുമായുള്ള ആദ്യ മത്സരത്തിലേറ്റ അപ്രതീക്ഷിത സമനിലയിൽ വലിയ വിമർശനമായിരുന്നു സ്പെയ്നിന് ലഭിച്ചിരുന്നത്. മുന്നേറ്റ നിരയുടെ ഫോമില്ലായ്മയും ആക്രമണം കുറഞ്ഞതും വലിയ രീതിയില്ല തിരിച്ചടിയാണ് സ്പെയ്നിന് നൽകിയത്.

പരിക്കിൽ നിന്നും മോചിതനായ ലമീൻ യമാൽ ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്യുമ്പോൾ മത്സരഫലം മാറിമറിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തന്റെ ആദ്യ ലോകകപ്പിലെ രണ്ടാം മത്സരത്തിനാണ് ബാഴ്‌സലോണയുടെ യുവതാരം ഇന്നിറങ്ങുന്നത്. കൂടെ മുന്നേറ്റത്തിൽ ഡാനി ഓൾമോയും എത്തുന്നത്തോടെ ഇന്നത്തെ മത്സരം വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്‌പെയ്ൻ ക്യാമ്പ്.

രാത്രി 9: 30 നാണ് മത്സരം. നോക്ക് ഔട്ട് സ്റ്റേജിലേക്ക് കടക്കണമെങ്കിൽ സ്പെയിനിന്‌ ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തിൽ ഉറുഗ്വായ്‌യെ സമനിലയിൽ തലക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് സൗദി എത്തുന്നത്.ഗ്രൂപ്പ് എച്ച് ൽ ഇതുവരെ ഒരു ടീമും വിജയിക്കാത്ത സാഹചര്യത്തിൽ ഇന്നത്തെ മത്സരം നിർണായകമാണ്. നിലവിൽ എല്ലാ ടീമുകൾക്കും ഓരോ പോയന്റ് വീതമാണുള്ളത്. 2006 ലോകകപ്പിലാണ് ഇതിന് മുൻപ് സ്‌പെയ്ൻ സൗദി അറേബ്യയെ നേരിട്ടിട്ടുള്ളത്. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് സ്‌പെയ്ൻ അന്ന് നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ആകെ കളിച്ചത് 67 മിനിറ്റ് മാത്രം, പക്ഷേ നേട്ടം 5 ഗോൾ കോൺട്രിബ്യൂഷനുകൾ; 'സൂപ്പർ' ഡെനിസ് ഉന്ദാവ്, ജർമനിയുടെ വജ്രായുധം
നെയ്മർ ലോകത്തിലെ ആദ്യ 'വർക്ക് ഫ്രം ഹോം' പ്ലയർ; പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സില്‍വ