ആകെ കളിച്ചത് 67 മിനിറ്റ് മാത്രം, പക്ഷേ നേട്ടം 5 ഗോൾ കോൺട്രിബ്യൂഷനുകൾ; 'സൂപ്പർ' ഡെനിസ് ഉന്ദാവ്, ജർമനിയുടെ വജ്രായുധം

Published : Jun 21, 2026, 08:12 PM IST
Deniz Undav

Synopsis

ലോകകപ്പിൽ തുടർച്ചയായ തിരിച്ചടികൾക്ക് ശേഷം ജർമ്മനി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ടീമിന് ഐവറി കോസ്റ്റിനെതിരെ നിർണായക വിജയം സമ്മാനിച്ചത് പകരക്കാരനായ ഡെനിസ് ഉന്ദാവാണ്.

ലോകകപ്പിൽ കഴിഞ്ഞ രണ്ട് തവണവും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോവേണ്ടി വന്ന ടീമാണ് ജർമനി. അഞ്ചാം ലോകകിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ജർമനി ഇക്കുറി ഏറ്റവും ഭയന്നത് ഗ്രൂപ്പ് ഘട്ടം എന്ന തങ്ങളുടെ മുൻ ലോകകപ്പുകളിലെ ശാപം കൂടി ആയിരുന്നിരിക്കാം. എന്നാൽ ഇത്തവണ മികച്ച സ്ക്വാഡുമായാണ് ജർമനി വന്നിറങ്ങിയത്. ജോഷ്വാ കിമ്മിച്ചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ജർമൻ പട തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ആദ്യ കളിയിൽ കുറസാവോയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ജർമനി തോല്പിച്ചത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഐവറികോസ്റ്റ് ജർമനിയുടെ എതിരാളികൾ.

മുപ്പതാം മിനിറ്റിൽ ജർമൻ പ്രതിരോധമതിൽ തകർത്തുകൊണ്ട് ഐവറികോസ്റ്റിന് വേണ്ടി ഫ്രാങ്ക് കെസ്സി സ്‌കോർ ചെയ്തു. പിന്നീട് രണ്ടാം പകുതിയിൽ അറുപതാം മിനിറ്റിലാണ് ജർമനിയുടെ സമനില ഗോൾ വരുന്നത്. ജമാൽ മ്യൂസിയാളയ്ക്ക് പകരമെത്തിയ ഉന്ദാവ് ആയിരുന്നു സ്‌കോർ ചെയ്തത്. പക്ഷേ തീർന്നില്ല കാളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ വിജയഗോൾ നേടാനും ഉന്ദാവ് മറന്നില്ല. അങ്ങനെ

ഐവറി കോസ്റ്റുമായുള്ള ജർമനിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ഡെനിസ് ഉന്ദാവ് ആയിരുന്നു. സൂപ്പർ സബ് ആയി ഇറങ്ങി മികച്ച പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഡെനിസ് ഉന്ദാവ് കാഴ്ചവച്ചത്.കേവലം രണ്ട് കളികളിൽ നിന്നും 5 ഗോൾ കോൺട്രിബ്യൂഷനുകളാണ് ഉന്ദാവ് ഇതുവരെ നടത്തിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഒരു സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന്റെ റെക്കോർഡ് നേട്ടം കൂടിയാണിത്. 1990 ലോകകപ്പിലെ റോജർ മില്ലയുടെ റെക്കോർഡിനൊപ്പമാണ് ഉന്ദാവ് എത്തിയിരിക്കുന്നത്. 2014 ലോകകപ്പിൽ സൂപ്പർ സബ് ആയി ആന്ദ്രേ ഷുർലെ നൽകിയത് 4 ഗോൾ കോൺട്രിബൂഷനുകളായിരുന്നു. കേവലം 67 മിനിറ്റ് മാത്രം കളിച്ചുകൊണ്ടാണ് ഉന്ദാവിന്റെ ഈ നേട്ടം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

നെയ്മർ ലോകത്തിലെ ആദ്യ 'വർക്ക് ഫ്രം ഹോം' പ്ലയർ; പരിഹസിച്ച് ബ്രസീലിയൻ പ്രസിഡന്റ് ലുല ഡാ സില്‍വ
സ്പെയ്നിന് ഇന്ന് നിർണായകം; ഉറുഗ്വായ്‌യെ തളച്ച ആത്മവിശ്വാസത്തിൽ സൗദി അറേബ്യ