മെസി എക്കാലത്തെയും മികച്ച ഫുട്ബോളർ; പ്രശംസയുമായി ഫെഡറർ

Published : Jun 29, 2021, 10:29 AM ISTUpdated : Jun 29, 2021, 10:34 AM IST
മെസി എക്കാലത്തെയും മികച്ച ഫുട്ബോളർ; പ്രശംസയുമായി ഫെഡറർ

Synopsis

ലിയോണൽ മെസിയുടെ കടുത്ത ആരാധകനാണ് റോജർ ഫെഡറർ. ഈ ഇഷ്ടം പലപ്പോഴും ടെന്നിസ് ഇതിഹാസം തുറന്നുപറഞ്ഞിട്ടുമുണ്ട്.

റിയോ: ലോക ഫുട്ബോളിലെ എക്കാലത്തേയും മികച്ച താരം ലിയോണൽ മെസിയാണെന്ന് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. അർജന്‍റീനക്കായി മെസി ലോകകപ്പ് നേടുന്നതിനായി കാത്തിരിക്കുകയാണെന്നും ഫെഡറർ പറഞ്ഞു. അതേസമയം മെസിക്ക് 40 വയസുവരെ കളിക്കളത്തിൽ തുടരാനാകുമെന്ന് അർജന്‍റീനയുടെ മുൻ താരം അലസാന്ദ്രോ പറഞ്ഞു. 

ലിയോണൽ മെസിയുടെ കടുത്ത ആരാധകനാണ് റോജർ ഫെഡറർ. ഈ ഇഷ്ടം പലപ്പോഴും ടെന്നിസ് ഇതിഹാസം തുറന്നുപറഞ്ഞിട്ടുമുണ്ട്. തന്‍റെ ഇഷ്ടം ഒരിക്കല്‍ കൂടി പ്രകടിപ്പിക്കുകയാണ് ഫെഡറർ. ഫുട്ബോളിന്‍റെ ചരിത്രം എടുത്താൽ അതിൽ ഏറ്റവും മുമ്പിലുണ്ടാവുക മെസിയാണെന്ന് ഫെഡറർ പറയുന്നു. മെസിയുടെ കളിക്കളത്തിലെ പ്രകടനം എന്നും ആവേശത്തോടെയാണ് നോക്കിക്കണ്ടിട്ടുള്ളത്. ഇനി ലോകകപ്പ് സ്വന്തമാക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും റോജർ ഫെ‍ഡറർ പ്രതികരിച്ചു.

ഫുട്ബോൾ താരങ്ങൾ പൊതുവേ 35 വയസോടെ കളിക്കളത്തിൽനിന്ന് പിൻവാങ്ങിത്തുടങ്ങുകയാണ് പതിവ്. എന്നാൽ മെസിയെപ്പോലെ ഒരാൾക്ക് 40 വയസ് വരെ വേണമെങ്കിലും കളിക്കാനാകുമെന്നാണ് അർജന്‍റീനയുടെ വെറ്ററർ താരം അലസാന്ദ്രോയുടെ അഭിപ്രായം. അതിനുള്ള ഫിറ്റ്നെസ് മെസിക്കുണ്ടെന്നും അലസാന്ദ്രോ പറയുന്നു. 

കോപ്പ അമേരിക്കയില്‍ മെസിയുടെ ഇരട്ട ഗോള്‍ കരുത്തില്‍ ബൊളീവിയക്കെതിരെ വമ്പന്‍ ജയവുമായി അർജന്‍റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിയോണല്‍ മെസിയുടേയും സംഘത്തിന്‍റേയും വിജയം. അലക്സാണ്ട്രോ ഗോമസ്, ലൗറ്റാറോ മാർട്ടിനസ് എന്നിവരാണ് നീലപ്പടയുടെ മറ്റ് സ്കോറർമാർ. നാല് കളിയിൽ അര്‍ജന്‍റീനയ്ക്ക് 10 പോയിന്‍റ് സ്വന്തമാക്കാനായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച