
ബാഴ്‌സലോണ: നായകൻ ലിയോണൽ മെസി ബാഴ്‌സലോണയിലെ സഹതാരങ്ങൾക്കായി കഴിഞ്ഞ ദിവസം നടത്തിയ വിരുന്നിനെക്കുറിച്ച് ലാ ലിഗ അധികൃതർ അന്വേഷണം തുടങ്ങി. വിരുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പരാതിയെ തുടർന്നാണ് അന്വേഷണം.
വലൻസിയക്കെതിരായ വിജയം ആഘോഷിക്കാനാണ് മെസി സഹതാരങ്ങൾക്ക് വിരുന്നൊരുക്കിയത്. സീനിയർ ടീമിലെ എല്ലാ താരങ്ങളും ജൂനിയർ ടീമിലെ ഓസ്കാർ മിൻഗേസയും ഇനാകി പെനയും ഉൾപ്പടെയുള്ള ആറ് താരങ്ങളുമാണ് വിരുന്നിൽ പങ്കെടുത്തത്. ഇത്രയധികം പേർ ഒരേസമയം ഒരുവീട്ടിൽ ഒത്തുചേർന്നത് കൊവിഡ് പ്രോട്ടോകോൾ ലംഘനമാണെന്നാണ് പരാതി.
ബാഴ്‌സ താരങ്ങൾ ബയോ ബബിൾ സംവിധാനം ലംഘിച്ചുവെന്ന ആക്ഷേപവുമുണ്ട്. കാറ്റലോണിയയിലെ പ്രാദേശിക ഭരണകൂടവും വിരുന്നിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!