'കേപ് വർദെ കടുത്ത എതിരാളികളല്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും, നോക്കൗട്ട് കടുത്തതായിരിക്കും..': ലയണൽ സ്കലോണി

Published : Jun 29, 2026, 04:07 PM IST
Lionel Scaloni on Cape Verde

Synopsis

ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പ് നോക്കൗട്ടിലെത്തിയ അർജന്റീന, കേപ് വെർദെയെ നേരിടും. മികച്ച ഫോമിലുള്ള ലയണൽ മെസ്സിയാണ് ടീമിന്റെ കരുത്ത്. ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെർദെ, സ്പെയിൻ, ഉറുഗ്വായ് തുടങ്ങിയ വമ്പന്മാരെ സമനിലയിൽ തളച്ചാണ് എത്തുന്നത്.

ഗ്രൂപ്പ് ജെയിൽ നിന്നും ചാമ്പ്യന്മാരായാണ് അർജന്റീന നോക്കൗട്ടിലെത്തിയത്. ഗ്രൂപ്പ് മത്സരങ്ങളിൽ ഓസ്ട്രിയ, അൾജീരിയ, ജോർദാൻ എന്നെ ടീമുകൾക്കെതിരെ മികച്ച വിജയം നേടാൻ അർജന്റീനയ്ക്ക് സാധിച്ചിരുന്നു. മെസിയുടെ മികച്ച ഫോം തന്നെയാണ് അർജന്റീനയുടെ ഏറ്റവും വലിയ കരുത്ത്. മത്സരത്തിന്റെ ഗതി അനുകൂലമാക്കാൻ ഏത് നിമിഷവും മെസി എന്ന ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ സാധിക്കുന്നു എന്നത് തന്നെയാണ് വലിയ ടൂർണമെന്റുകളിൽ അർജന്റീനയുടെ ആയുധം.

നോക്കൗട്ടിൽ കേപ് വർദെയാണ് അർജന്റീനയുടെ എതിരാളികൾ. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കേപ് വർദെ സ്‌പെയിൻ, ഉറുഗ്വായ് എന്നീ വമ്പൻ ടീമുകളെ സമനിലയിൽ തളച്ച ആത്മവിശ്വാത്തിലാണ് നോക്കൗട്ടിൽ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തൊട്ടില്ലെന്നതും അവരെ സംബന്ധിച്ച് ആത്മവിശ്വാസം നൽകുന്ന ഒന്നാണ്. പൊതുവെ കുഞ്ഞൻ ടീം എന്ന് വിലയിരുത്തലുകൾ വരുന്നുണ്ടെങ്കിലും കേപ് വർദെയെ ചെറുതായി കാണില്ലെന്നാണ് അർജന്റൈൻ കോച്ച് ലയണൽ സ്‌കലോണി അഭിപ്രായപ്പെടുന്നത്.

"സ്‌പെയ്‌നിനും ഉറുഗ്വായ്ക്കും അവരെ തോൽപിക്കാൻ കഴിഞ്ഞില്ല. കേപ് വർദെ കടുത്ത എതിരാളികൾ അല്ലെന്ന് പറഞ്ഞാൽ അത് കള്ളമാവും. അവർ ശക്തരായ ടീം ആണ്. നോക്കൗട്ട് മത്സരം കടുത്തതായിരിക്കും." സ്കലോണി പറയുന്നു.ജൂൺ നാലിന് പുലർച്ചയെ 3:30 നാണ് അർജന്റീന- കേപ് വർദെ മത്സരം. ജോർദ്ദാനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മെസിയുടെ ഫ്രീകിക്ക് ഗോൾ അടക്കം 3 - 1 എന്ന സ്കോറിനാണ് അർജന്റീന ജയിച്ചത്. 

തുടർച്ചയായി ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും മെസി ഇതോടെ സ്വന്തമാക്കിയിരുന്നു. നേരത്തെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് മെസി മറികടന്നിരുന്നു. നിലവിലെ ലോകകപ്പ് ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ 6 ഗോളുകളോട് കൂടി മെസി തന്നെയാണ് മുന്നിൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി ഈ ലോകകപ്പ് ഞങ്ങൾ നേടും..'; പ്രതീക്ഷ പങ്കുവച്ച് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്
'അർജന്റീനയെ കേപ് വർദെ നോക്കൗട്ടിൽ പുറത്താക്കും..'; പ്രവചനവുമായി വൈറൽ ദുർമന്ത്രവാദി നാന ക്വാകു ബോൺസാം