'ലോകകപ്പിന്റെ ഫൈനലിലെത്തിയത് കഠിനാധ്വാനത്തിലൂടെ'; ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്ക് മറുപടിയുമായി മെസി

Published : Oct 07, 2026, 10:21 AM IST
Lionel Messi

Synopsis

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഇതിഹാസതാരം ലയണൽ മെസി വിരമിച്ചു. ബെനിനെതിരായ മത്സരത്തിന് ശേഷമുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഇതിഹാതാരം ലയണല്‍ മെസി വിരമിച്ചു. അര്‍ജന്റീനയിലെ മൊനുമെന്റല്‍ സ്റ്റേഡിയത്തില്‍ ബെനിനെതിരെ നടന്ന മത്സരത്തിന് ശേഷമായിരുന്നു മെസിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അര്‍ജന്റീന വിജയിച്ച മത്സരത്തില്‍ രണ്ട് അസിസ്റ്റുകളും ഒരു പെനാല്‍റ്റി ഗോളും സ്വന്തമാക്കിയാണ് മെസി കളം വിട്ടത്. ഡ്രോണ്‍ ഷോയ്ക്കും സംഗീത പരിപാടികള്‍ക്കും ശേഷം കാണികളെയും സഹതാരങ്ങളെയും അഭിസംബോധന ചെയ്തുകൊണ്ട് മെസി തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തി.

കഴിഞ്ഞ ഓഗസ്റ്റില്‍ അന്തരിച്ച തന്റെ പിതാവ് ജോര്‍ജിയെ അനുസ്മരിച്ചുകൊണ്ടാണ് മെസി സംസാരിച്ചുതുടങ്ങിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതില്‍ വിഷമമുണ്ടെന്നും, കഴിഞ്ഞ ലോകകപ്പും അതിനുശേഷമുള്ള കാര്യങ്ങളും തങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഫൈനലില്‍ സ്‌പെയിനുമായി ഏറ്റുമുട്ടിയ ലോകകപ്പ് ക്യാമ്പെയ്‌നെക്കുറിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കും മെസി മറുപടി നല്‍കി. തങ്ങളുടെ വിജയങ്ങള്‍ക്ക് പിന്നില്‍ യാതൊരുവിധ പ്രത്യേക അനുകൂല്യങ്ങളും ഉണ്ടായിരുന്നില്ലെന്നും, എല്ലാം കഠിനാധ്വാനത്തിലൂടെ നേടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മെസ്സിയുടെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നിന്ന്... ''ഞാന്‍ എന്റെ ജീവിതകാലം മുഴുവന്‍ ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നു. അര്‍ജന്റീനയുടെ ജേഴ്‌സി അണിയുക എന്നത് ഒരാള്‍ക്ക് ലഭിക്കാവുന്നതില്‍വെച്ച് ഏറ്റവും മനോഹരമായ കാര്യമാണ്. കഴിഞ്ഞ ലോകകപ്പ് എനിക്ക് വലിയ രീതിയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കി. ശാരീരികമായും മാനസികമായും ഞങ്ങള്‍ ഞങ്ങളുടെ പരമാവധി പരിധിയിലെത്തിയിരുന്നു. ലോകകപ്പിന് ശേഷം പലതരം വ്യാജ കഥകളും തിയറികളും പ്രചരിച്ചു. എന്നാല്‍ വിചിത്രമായതൊന്നും അവിടെ സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ജീവനുവേണ്ടി പൊരുതിയാണ് ഇവിടെയെത്തിയത്.'' മെസി പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''എന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ചതിന് എല്ലാ സഹതാരങ്ങള്‍ക്കും നന്ദി. ഇത് എനിക്കുവേണ്ടി മാത്രം സംഭവിച്ചതല്ല, നിങ്ങളെന്നെ അതിന് സഹായിച്ചു. അര്‍ജന്റീനയുടെ കുപ്പായം ഞാന്‍ വല്ലാതെ മിസ്സ് ചെയ്യും. എന്നാല്‍ ഇനി ഞാന്‍ പുറത്തിരുന്ന് ഈ യുവതാരങ്ങളെ പിന്തുണയ്ക്കും. നമ്മള്‍ എപ്പോഴും ഐക്യത്തോടെ നിലകൊള്ളണം. നമ്മള്‍ ഒന്നിച്ചുനില്‍ക്കുമ്പോള്‍ മറ്റാരേക്കാളും ശക്തരാണ്.'' മെസി പറഞ്ഞുനിര്‍ത്തി.

തന്റെ കരിയറിലുടനീളം പിന്തുണച്ച സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും മെസി ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു. ടീമിനെതിരെയുള്ള വ്യാജ പ്രചാരണങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ആരാധകര്‍ എന്നും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അവസാന ആട്ടത്തിലും നിറഞ്ഞ് കവിഞ്ഞ് മെസി; ഒരുഗോളും രണ്ട് അസിസ്റ്റും, അവസാന മത്സരം അവിസ്മരണീയമാക്കി ഇതിഹാസം
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പരിചയസമ്പത്തുമായി ആന്ദ്രെ ഗ്രീൻ; കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണനിരക്ക് പുതിയ ഊർജ്ജം