നീലക്കുപ്പായത്തില്‍ റെക്കോർഡിടാന്‍ മെസി; പിന്തള്ളുക മഷറാനോയേ

Published : Jun 28, 2021, 11:26 AM ISTUpdated : Jun 28, 2021, 12:00 PM IST
നീലക്കുപ്പായത്തില്‍ റെക്കോർഡിടാന്‍ മെസി; പിന്തള്ളുക മഷറാനോയേ

Synopsis

പരാഗ്വേയ്ക്കെതിരായ മത്സരത്തിലാണ് മെസി മഷറാനോയുടെ റെക്കോർഡിന് ഒപ്പമെത്തിയത്

റിയോ: കോപ്പ അമേരിക്കയില്‍ ബൊളീവിയക്കെതിരെ ഇറങ്ങുകയാണെങ്കിൽ അർജൻറീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ലിയോണൽ മെസിക്ക് സ്വന്തമാവും. ഹവിയർ മഷറാനോയുടെ 147 മത്സരങ്ങളെന്ന റെക്കോർഡ് പങ്കിടുകയാണിപ്പോൾ മെസി. പരാഗ്വേയ്ക്കെതിരായ മത്സരത്തിലാണ് മെസി മഷറാനോയുടെ റെക്കോർഡിന് ഒപ്പമെത്തിയത്. 2005ൽ ഹംഗറിക്കെതിരെ അരങ്ങേറ്റം കുറിച്ച മെസി 73 രാജ്യാന്തര ഗോൾ നേടിയിട്ടുണ്ട്.  

കോപ്പ അമേരിക്കയിൽ അർജൻറീന അവസാന ഗ്രൂപ്പ് മത്സരത്തിനാണ് നാളെ പുലർച്ചെ ഇറങ്ങുന്നത്. ഇന്ത്യൻസമയം പുലർച്ചെ അഞ്ചരയ്ക്ക് കളി തുടങ്ങും.

തുടർവിജയങ്ങളോടെ കോപ്പയില്‍ ക്വാർട്ടർ ഫൈനൽ അർജൻറീന ഉറപ്പാക്കിക്കഴിഞ്ഞു. മൂന്ന് കളിയും തോറ്റ ബൊളീവിയ അതിനാല്‍ ലിയോണൽ മെസിക്കും സംഘത്തിനും വെല്ലുവിളിയാവില്ല. പകുതിയോളം താരങ്ങൾക്ക് വിശ്രമം നൽകാനുള്ള ഒരുക്കത്തിലാണ് അർജൻറൈൻ കോച്ച് ലിയോണൽ സ്കലോണി. അവസാന അഞ്ച് മത്സരത്തിലും മുഴുവൻ സമയവും കളിച്ച ഏക താരമായ മെസി ബൊളീവിയക്കെതിരെയും ഇറങ്ങുമെന്നാണ് സൂചന. 

ബ്രസീലിന് സമനില

കോപ്പയില്‍ ഇന്ന് പുലർച്ചെ നടന്ന മത്സരത്തില്‍ ഇക്വഡോറിനോട് ബ്രസീല്‍ സമനില വഴങ്ങി. ഇരു ടീമും ഓരോ ഗോള്‍ നേടി. സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ടിറ്റെ തന്‍റെ ടീമിനെ അണിനിരത്തിയത്. കളി തുടങ്ങി 37-ാം മിനുറ്റില്‍ എഡർ മിലിറ്റാവോയിലൂടെ ബ്രസീല്‍  ലീഡെടുത്തിരുന്നു. എന്നാല്‍ ഏഞ്ചല്‍ മെന 53-ാം മിനുറ്റില്‍ ഇക്വഡോറിന് സമനില നേടിക്കൊടുക്കുകയായിരുന്നു. 

കോപ്പയില്‍ അർജൻറീനയ്ക്ക് അവസാന ഗ്രൂപ്പ് മത്സരം; ടീമില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

കോപ്പയില്‍ ബ്രസീലിന് സമനില; ഇക്വഡോറിന് ക്വാർട്ടർ ഭാഗ്യം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച