
പാരിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായിക താരത്തിനുള്ള ലോറസ് പുരസ്കാരം. മികച്ച താരത്തിനുള്ള ലോറസ് പുരസ്കാരം രണ്ടാം തവണയാണ് മെസി സ്വന്തമാക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്റീന ഫുട്ബോൾ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്കാരം സ്വന്തമാക്കി.
ഏതെങ്കിലും ഒരു താരം ഈ അവാര്‍ഡ് രണ്ടുതവണ കരസ്ഥമാക്കുന്നത് ആദ്യമായാണ്. 2020 ലാണ് മെസി നേരത്തെ ലോറസ് പുരസ്കാരം സ്വന്തമാക്കിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് താരം റഫേല്‍ നദാല്‍, മോട്ടോര്‍ റേസിങ് താരം മാക്‌സ് വെസ്റ്റാപ്പന്‍ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!