തന്ത്രങ്ങളോതാന്‍ സ്‌കലോണി കൂടെയുണ്ടാവില്ല! പെറുവിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇരട്ട പ്രഹരം

Published : Jun 28, 2024, 11:47 PM ISTUpdated : Jun 29, 2024, 04:15 PM IST
തന്ത്രങ്ങളോതാന്‍ സ്‌കലോണി കൂടെയുണ്ടാവില്ല! പെറുവിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക്  ഇരട്ട പ്രഹരം

Synopsis

. കഴിഞ്ഞ മത്സരം പുനരാരംഭിക്കാന്‍ വൈകിയതു കാരണം സ്കലോണിയെ വരാനിരിക്കുന്ന ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയായിരുന്നു.

ഫ്‌ളോറിഡ: കോപ്പ അമേരിക്കയില്‍ ഞായറാഴ്ച്ച പുലര്‍ച്ചെ പെറുവിനെ നേരിടാനൊരുങ്ങുന്ന അര്‍ജന്റീനയ്ക്ക് നിരാശ. പെറുവിനെതിരെ തന്ത്രങ്ങളോതാന്‍ പരിശീലന്‍ ലിയോണല്‍ സ്‌കലോണിക്ക് ഗ്രൗ്ണ്ടിലിറങ്ങാന്‍ ആവില്ല. കഴിഞ്ഞ മത്സരം പുനരാരംഭിക്കാന്‍ വൈകിയതു കാരണം സ്കലോണിയെ വരാനിരിക്കുന്ന ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയായിരുന്നു. അദ്ദേഹത്തിന് പിഴയും ചുമത്തിയിട്ടുണ്ട്. പാബ്ലോ അയ്മര്‍ ആയിരിക്കും അര്‍ജന്റീനയുടെ പരിശീലകന്‍.

ഗ്രൂപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച അര്‍ജന്റീന ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ അപ്രധാന മത്സരത്തില്‍ പെറുവിനെതിരെ നായകന്‍ ലിയോണല്‍ മെസിയും കളിക്കില്ലെന്ന് വാര്‍ത്തുകളുണ്ട്. ചിലിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വിശ്രമം നല്‍കാനാണ് തീരുമാനം. വലതു കാലിനേറ്റ പരിക്ക് ഗുരുതരമല്ലെന്ന് മെസി വ്യക്തമാക്കി. ചിലിക്കെതിരായ മത്സരത്തിന്റെ 24ാം മിനിറ്റിലാണ് സൂപ്പര്‍ താരം ലിയോണല്‍ മെസിക്ക് പരിക്കേല്‍ക്കുന്നത്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫൈനലിനിറങ്ങുന്ന ഇന്ത്യക്ക് ആശ്വാസം! ഫീല്‍ഡ് അംപയറായി ഇത്തവണ കെറ്റില്‍ബറോ ഇല്ല

വലതുകാലിലെ തുടയിലെ മസിലിന് പരിക്കേറ്റ മെസി പ്രാഥമിക ചികിത്സ തേടി. മെസിക്ക് പിന്നീട് പൂര്‍ണ ആരോഗ്യത്തോടെ കളിക്കാനുമായില്ല. പനിയും തൊണ്ടവേദനയും വകവെക്കാതെയാണ് കളിക്കാനിറങ്ങിയതെന്ന് മെസി പിന്നീട് പ്രതികരിച്ചു. കാലിനേറ്റ പരിക്ക് ഗുരതരമെന്ന് തോന്നുന്നില്ല. രണ്ട് മാസം മുന്‍പ് ഇന്റര്‍മയാമിക്കായി കളിക്കുന്നതിനിടെ അനുഭവപ്പെട്ട അതേ പരിക്കാണ് മെസിയെ വീണ്ടും അലട്ടുന്നതെന്ന് അര്‍ജന്റൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് മെസി. 

ക്വര്‍ട്ടര്‍ ഫൈനല്‍ പോരില്‍ മെസി ആരോഗ്യവാനായി തിരിച്ചെത്തുമെന്നാണ് ടീം മാനേജ്മെന്റില്‍ന്റെ പ്രതീക്ഷ. അതേസമയം, പെറുവിനെതിരായ മത്സരത്തില്‍ കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. അലസാന്ദ്രോ ഗര്‍നാച്ചോ, വാലന്റിര്‍ കാര്‍ബോണി എന്നിവര്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കാനഡ ചിലിയെ നേരിടും.

PREV
click me!

Recommended Stories

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കരുത്തര്‍ കളത്തില്‍; ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്നിറങ്ങും