മാഞ്ചസ്റ്റര്‍ സിറ്റിയല്ല, ചാമ്പ്യന്‍മാരാവുക ലിവര്‍പൂള്‍; പ്രവചനവുമായി വെയ്‌ന്‍ റൂണി

Published : Oct 07, 2019, 11:18 AM ISTUpdated : Oct 07, 2019, 11:27 AM IST
മാഞ്ചസ്റ്റര്‍ സിറ്റിയല്ല, ചാമ്പ്യന്‍മാരാവുക ലിവര്‍പൂള്‍; പ്രവചനവുമായി വെയ്‌ന്‍ റൂണി

Synopsis

നിലവിലെ സീസണിൽ ലിവര്‍പൂളിനാണ് ഏറ്റവും കരുത്ത് തോന്നുന്നതെന്നും ഇംഗ്ലണ്ടിന്‍റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും മുന്‍ നായകനായ റൂണി

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവര്‍പൂള്‍ ചാമ്പ്യന്മാരാകുമെന്ന് വെയ‌്‌ന്‍ റൂണി. നിലവിലെ സീസണിൽ ലിവര്‍പൂളിനാണ് ഏറ്റവും കരുത്ത് തോന്നുന്നതെന്നും ഇംഗ്ലണ്ടിന്‍റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും മുന്‍ നായകനായ റൂണി അഭിപ്രായപ്പെട്ടു.

മാഞ്ചസ്റ്റര്‍ സിറ്റി മികച്ച ടീമാണ്. എന്നാല്‍ ലിവര്‍പൂള്‍ കഴിഞ്ഞ സീസണിലേക്കാള്‍ ഏറെ മെച്ചപ്പെട്ടെന്നും റൂണി പറഞ്ഞു. സീസണിലെ എട്ട് കളിയും ജയിച്ച ലിവര്‍പൂള്‍ നിലവില്‍ സിറ്റിയേക്കാള്‍ എട്ട് പോയിന്‍റ് മുന്നിട്ട് പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്. കഴിഞ്ഞ രണ്ട് തവണയും മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു ചാമ്പ്യന്‍മാര്‍. 

കഴിഞ്ഞ മത്സരത്തില്‍ വൂള്‍വ്‌സിനോട് മാഞ്ചസ്റ്റര്‍ സിറ്റി അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. 2010ന് ശേഷം മാ‍‌ഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വൂള്‍വ്സിന്‍റെ ആദ്യജയമാണിത്. അദാമയുടെ ഇരട്ട ഗോളാണ് വൂള്‍വ്‌സിന് ജയമൊരുക്കിയത്. 

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനും ലിവര്‍പൂളിനുമായി കളിച്ചിട്ടുള്ള വെയ്‌‌ന്‍ റൂണി ജനുവരിയിൽ ഡെര്‍ബി കൗണ്ടി ടീമിന്‍റെ കളിക്കാരനും പരിശീലകനുമായി ചുമതലയേറ്റെടുക്കാന്‍ ഒരുങ്ങുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി