കുടീഞ്ഞോയെ തിരിച്ചെത്തിക്കാന്‍ താല്‍പര്യമില്ലെന്ന് ലിവര്‍പൂള്‍

Published : Apr 02, 2020, 10:09 AM IST
കുടീഞ്ഞോയെ തിരിച്ചെത്തിക്കാന്‍ താല്‍പര്യമില്ലെന്ന് ലിവര്‍പൂള്‍

Synopsis

ബ്രസീലിയന്‍ താരം ഫിലിപ്പെ കുടീഞ്ഞോയെ തിരിച്ചുകൊണ്ടുവരാന്‍ താത്പര്യമില്ലെന്ന് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ വ്യക്തമാക്കി. ബാഴ്‌സലോണ താരമായ കുടീഞ്ഞോ ഇപ്പോള്‍ വായ്പാടിസ്ഥാനത്തില്‍ ബയേണ്‍ മ്യൂണിച്ചില്‍ കളിക്കുകയാണ്.  

ലിവര്‍പൂള്‍: ബ്രസീലിയന്‍ താരം ഫിലിപ്പെ കുടീഞ്ഞോയെ തിരിച്ചുകൊണ്ടുവരാന്‍ താത്പര്യമില്ലെന്ന് ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ വ്യക്തമാക്കി. ബാഴ്‌സലോണ താരമായ കുടീഞ്ഞോ ഇപ്പോള്‍ വായ്പാടിസ്ഥാനത്തില്‍ ബയേണ്‍ മ്യൂണിച്ചില്‍ കളിക്കുകയാണ്. കുടീഞ്ഞോ ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരുമെന്ന സൂചന ശക്തമായിരിക്കെയാണ് ലിവര്‍പൂള്‍ നിലപാട് വ്യക്തമാക്കിയത്.

2018 ജനുവരിയില്‍ ലിവര്‍പൂള്‍ വിട്ടത് തെറ്റായിപ്പോയെന്ന് കുടീഞ്ഞോ സുഹൃത്തുക്കളോട് അടുത്തിടെ വെളിപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ലെസ്റ്റര്‍ എന്നിവ കുടീഞ്ഞോക്കായി രംഗത്തെത്തിയേക്കും.

ബയേണില്‍ താരത്തെ സ്ഥിരപ്പെടുത്താമെന്ന നിര്‍ദേശം ബാഴ്‌സലോണ മുന്നോട്ടുവച്ചെങ്കിലും ജര്‍മന്‍ ക്ലബ്ബ് നിരസിച്ചിരുന്നു. 27കാരനായ കുടീഞ്ഞോ ബയേണിനായി 22 കളിയില്‍ എട്ട്  ഗോളാണ് നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച