റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു വമ്പന് സൗദിയിലേക്ക് ക്ഷണം- റിപ്പോര്‍ട്ട്

Published : Jan 06, 2023, 07:32 AM ISTUpdated : Jan 06, 2023, 07:45 AM IST
റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു വമ്പന് സൗദിയിലേക്ക് ക്ഷണം- റിപ്പോര്‍ട്ട്

Synopsis

സൗദി ക്ലബായ അൽ നസ്ര്‍ ഏകദേശം 1,950 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്

ലിവര്‍പൂള്‍: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു വമ്പൻ താരത്തിന് കൂടി സൗദി അറേബ്യയിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോയാണ് പ്രമുഖ സൗദി ക്ലബിന്‍റെ ടാർഗറ്റ്. എന്നാൽ റൊണാൾഡോയുടെ അൽ നസർ അല്ല ഫിർമിനോയെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിവർപൂളുമായി ഫിർമിനോയുടെ നിലവിലെ കരാർ ഈ സീസണിന് ഒടുവിൽ അവസാനിക്കും. 31കാരനായ താരത്തിൻറെ കരാർ നീട്ടുന്നതിനോട് പരിശീലകൻ ക്ലോപ്പിന് എതിർപ്പില്ലെന്നും സൂചനയുണ്ട്.

ലിവർപൂൾ വിടാൻ തയ്യാറെന്ന സൂചന ഫിർമിനോയും ഇതുവരെ നൽകിയിട്ടില്ല. 2015ൽ ലിവർപൂളിലെത്തിയ ഫിർമിനോ ക്ലബിനായി 348 കളിയിൽ 107 ഗോളുകൾ നേടിയിട്ടുണ്ട്.

സൗദി ക്ലബായ അൽ നസ്ര്‍ ഏകദേശം 1,950 കോടി രൂപ വാര്‍ഷിക പ്രതിഫലം നല്‍കിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. ഇതോടെ പിഎസ്‌ജി താരം കിലിയന്‍ എംബാപ്പെ മറികടന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമെന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 128 മില്യന്‍ ഡോളറാണ് എംബാപ്പെയുടെ പ്രതിഫലം. മൂന്നാം സ്ഥാനത്തുള്ള ലിയോണല്‍ മെസിയുടെ പ്രതിഫലം 120 മില്യണ്‍ ഡോളറാണ്. 2025 ജൂൺ വരെയുള്ള കരാറില്‍ 200 മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ അൽ നസ്‌റിന്‍റെ ഒമ്പതാമത്തെ വിദേശ കളിക്കാരനായി സൗദിയില്‍ എത്തിയത്. പോര്‍ച്ചുഗീസ് ഇതിഹാസമായ റൊണാള്‍ഡോയെ കഴിഞ്ഞ ദിവസം അല്‍ നസ്ര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു. 

എന്നാല്‍ താരത്തിന്‍റെ അരങ്ങേറ്റം അൽ നസ്‌റില്‍ വൈകുകയാണ്. ഇന്നലെ അൽ നസ്‌റിന്‍റെ മത്സരം കനത്ത മഴയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. 'കനത്ത മഴയും കാലാവസ്ഥയും സ്റ്റേഡിയത്തിലെ വൈദ്യുതിയെ ബാധിച്ചതിനാൽ, അൽ തായ്‌ക്കെതിരായ മത്സരം 24 മണിക്കൂർ മാറ്റിവച്ചതായി ഔദ്യോഗികമായി അറിയിക്കുന്നു. ആരാധകർക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു-ക്ലബിന്‍റെ ട്വീറ്റ് പറയുന്നു.

അൽ നാസറിനായുള്ള ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം നടന്നില്ല; മത്സരം തന്നെ മാറ്റിവച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യുദ്ധഭീതിക്കിടെ ഏഷ്യൻ കപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാൻ വനിതാ ഫുട്ബോൾ ടീമിന്‍റെ നിശബ്ദ പ്രതിഷേധം
ഫുട്ബോള്‍ ലോകകപ്പിൽ നിന്ന് ഇറാൻ പുറത്തേക്ക്?, കടുത്ത തീരുമാനവുമായി ഫെഡറേഷൻ; പകരക്കാരായി എത്തുക ഈ രാജ്യം