ലാമിന്‍ യമാലിന്‌ ബാലണ്‍ ഡി ഓര്‍ നഷ്ടമാകാന്‍ കാരണം സ്‌പെയ്‌നിലെ വോട്ടിംഗ്‌ സമ്പ്രദായമാണെന്ന്‌ യമാലിന്റെ പിതാവ്‌ മുനീര്‍ നസ്രോയി കുറ്റപ്പെടുത്തി. സ്‌പെയ്‌നില്‍ നിന്നുള്ള വോട്ടുകള്‍ തന്റെ മകന്‌ ലഭിക്കേണ്ട അര്‍ഹമായ സ്ഥാനം നഷ്ടപ്പെടുത്തി എന്നാണ്‌ മുനീര്‍ നസ്രോയി ചൂണ്ടിക്കാട്ടുന്നത്‌.

ലോകഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഇംഗ്ലീഷ്‌ സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിനാണ്‌ ലഭിച്ചത്‌. അവസാന റൗണ്ടില്‍ ലോകകപ്പില്‍ തിളങ്ങിയ സ്‌പെയ്‌നിന്റെ ലാമിന്‍ യമാലും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപെയുമൊക്കെ ഉണ്ടായിരുന്നു. യമാലും എംബാപെയും വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്‌തിരുന്നു.

ലാമിന്‍ യമാലിന്‌ ബാലണ്‍ ഡി ഓര്‍ നഷ്ടമാകാന്‍ കാരണം സ്‌പെയ്‌നിലെ വോട്ടിംഗ്‌ സമ്പ്രദായമാണെന്ന്‌ യമാലിന്റെ പിതാവ്‌ മുനീര്‍ നസ്രോയി കുറ്റപ്പെടുത്തി. സ്‌പെയ്‌നില്‍ നിന്നുള്ള വോട്ടുകള്‍ തന്റെ മകന്‌ ലഭിക്കേണ്ട അര്‍ഹമായ സ്ഥാനം നഷ്ടപ്പെടുത്തി എന്നാണ്‌ മുനീര്‍ നസ്രോയി ചൂണ്ടിക്കാട്ടുന്നത്‌. വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌പോര്‍ട്‌സ്‌ ജേര്‍ണലിസ്‌റ്റുകള്‍ വോട്ടിംഗില്‍ പങ്കെടുക്കുന്നുണ്ട്‌.

സ്‌പെയ്‌നില്‍ നിന്ന്‌ വോട്ട്‌ ചെയ്‌ത ജേര്‍ണലിസ്‌റ്റുകള്‍ക്ക്‌ കാലാകാലങ്ങളായി റയല്‍ മാഡ്രിഡിനോടാണ്‌ പ്രിയം. ഫ്രാന്‍സ്‌ ഫുട്‌ബോള്‍ മാഗസിന്‌ വേണ്ടി സ്‌പെയ്‌നില്‍ നിന്നും വോട്ട്‌ രേഖപ്പെടുത്തിയ എ എസ്‌ പത്രത്തിന്റെ ഡയറക്ടര്‍ ഹൊസെ ഫെലിക്‌സ്‌ ഡയസ്‌ റയല്‍ മാഡ്രിഡ്‌ താരം കിലിയന്‍ എംബാപെക്കാണ്‌ വോട്ട്‌ ചെയ്‌തത്‌. റയല്‍ മാഡ്രിഡിന്റെ വെള്ള ജഴ്‌സി അണിഞ്ഞു എന്ന ഒറ്റ കാരണത്താലാണ്‌ എംബാപെക്ക്‌ സ്‌പെയ്‌നില്‍ നിന്ന്‌ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതെന്ന്‌ യമാലിന്റെ പിതാവ്‌ ആരോപിക്കുന്നു.

മറ്റ്‌ രാജ്യങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ സ്വന്തം രാജ്യത്തെ കളിക്കാരെ പിന്തുണച്ചപ്പോള്‍ സ്‌പെയ്‌നിലെ വോട്ടര്‍മാര്‍ സ്വന്തം രാജ്യക്കാരനായ ലാമിന്‍ യമാലിനെ തഴഞ്ഞ്‌ റയല്‍ മാഡ്രിഡ്‌ താരത്തിന്‌ വോട്ട്‌ ചെയ്‌തത്‌ ദേശീയതക്ക്‌ നിരക്കുന്നതാണോ എന്ന്‌ മുനീര്‍ നസ്രോയി ചോദിക്കുന്നു. ബാലണ്‍ ഡി ഓര്‍ വോട്ടിംഗില്‍ ഹാരി കെയിന്‍ ഒന്നാം സ്ഥാനവും കിലിയന്‍ എംബാപെ രണ്ടാം സ്ഥാനവും നേടിയപ്പോള്‍ യമാല്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിരുന്നു.

അതേസമയം, ഇരുപത്‌ വയസ്‌ തികയും മുമ്പ്‌ തന്നെ തുടര്‍ച്ചയായി മൂന്ന്‌ തവണ ബാലണ്‍ ഡി ഓര്‍ ടോപ്‌ 10 ല്‍ ഇടം നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി യമാല്‍ മാറിയിരുന്നു. 2024 ല്‍ എട്ടാം സ്ഥാനവും 2025 ല്‍ രണ്ടാം സ്ഥാനവും 2026 ല്‍ മൂന്നാം സ്ഥാനവും യമാലിന്‌ ലഭിച്ചു. അണ്ടര്‍ 21 കളിക്കാര്‍ക്കുള്ള കോപ്പ ട്രോഫി തുടരെ മൂന്ന്‌ തവണ നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡ്‌ യമാലിന്‌ സ്വന്തമാണ്‌.

2024 യൂറോ കപ്പ്‌ സ്‌പെയ്‌നിന്‌ നേടിക്കൊടുക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക്‌ വലുതായിരുന്നു. യൂറോ കപ്പിന്‌ പിന്നാലെ 2025 യുവേഫ നേഷന്‍സ്‌ ലീഗില്‍ റണ്ണേഴ്‌സപ്പായി. 2026 ഫിഫ ലോകകപ്പ്‌ സ്‌പെയ്‌നിന്‌ നേടിക്കൊടുക്കുന്നതില്‍ യമാലിന്റെ സാന്നിധ്യം നിര്‍ണായകമായിരുന്നു. ഇത്‌ ബാലണ്‍ ഡി ഓര്‍ വോട്ടിംഗില്‍ യമാലിന്‌ ഗുണം ചെയ്‌തിട്ടുണ്ട്‌. ഹാന്‍സി ഫ്‌ളിക്കിന്റെ ബാഴ്‌സലോണ നിരയില്‍ വിംഗറായി അസാമാന്യ ഫോമില്‍ കളിക്കുന്ന യമാല്‍ വരും വര്‍ഷങ്ങളില്‍ ബാലണ്‍ ഡി ഓര്‍ നേട്ടത്തില്‍ എത്തിച്ചേരുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK