ലിവര്‍പൂള്‍- ചെല്‍സി, സിറ്റി- ആഴ്‌സണല്‍; പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

By Web TeamFirst Published Aug 28, 2021, 9:20 AM IST
Highlights

മൂന്നാം റൗണ്ടില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തില്‍ ആഴ്‌സണലിനെ നേരിടും. സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. മൂന്നാം റൗണ്ടില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തില്‍ ആഴ്‌സണലിനെ നേരിടും. സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. രാത്രി പത്തിന് മുന്‍ ചാംപ്യന്‍മാരായ ചെല്‍സി, ലിവര്‍പൂളിനെ നേരിടും. 

ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡിലാണ് മത്സരം. ലീഗില്‍ വെസ്റ്റ് ഹാമാണ് ഒന്നാം സ്ഥൈാനത്ത്. ചെല്‍സി രണ്ടും ലിവര്‍പൂള്‍ മുന്നും മാഞ്ചസ്റ്റര്‍ സിറ്റി എട്ടും സ്ഥാനങ്ങളിലാണ്. മറ്റ് മത്സരങ്ങളില്‍ സതാംപ്ടണ്‍ ന്യൂകാസിലിനെയും എവര്‍ട്ടണ്‍, ബ്രൈറ്റണെയം വെസ്റ്റ് ഹാം  ക്രിസ്റ്റല്‍ പാലസിനെയും ലെസ്റ്റര്‍ സിറ്റി, നോര്‍വിച്ച് സിറ്റിയെയും നേരിടും. 

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങും. രാത്രി 12.30ന് തുടങ്ങുന്ന കളിയില്‍ റയല്‍ ബെറ്റിസാണ് എതിരാളികള്‍. ബെറ്റിസിന്റെ മൈതാനത്താണ് മത്സരം. രണ്ട് കളിയില്‍ നാല് പോയിന്റുള്ള റയല്‍ ലീഗില്‍ നാലാം സ്ഥാനത്താണ്. ബാഴ്‌സലോണ നാളെ രാത്രി എട്ടരയ്ക്ക് ഗെറ്റാഫെയെ നേരിടും.

click me!