Latest Videos

കാന്‍സലോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; യൂറോയില്‍ ആദ്യ മത്സരത്തിനൊരുങ്ങുന്ന പോര്‍ച്ചുഗലിന് തിരിച്ചടി

By Web TeamFirst Published Jun 13, 2021, 5:27 PM IST
Highlights

അവരുടെ വലിയ പ്രതീക്ഷയായിരുന്നു റൈറ്റ് ബാക്ക് ജോവോ കാന്‍സലോ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ബുദാപെസ്റ്റ്: യൂറോ കപ്പില്‍ ഹംഗറിയെ നേരിടാനൊരുങ്ങുന്ന പോര്‍ച്ചുഗലിന് കനത്ത തിരിച്ചടി. അവരുടെ വലിയ പ്രതീക്ഷയായിരുന്നു റൈറ്റ് ബാക്ക് ജോവോ കാന്‍സലോ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

കാന്‍സലോയ്ക്ക് പകരമായി ഡിയോഗോ ഡാലോറ്റിനെ പോര്‍ച്ചുഗീസ് ടീമില്‍ ഉള്‍പ്പെടുത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ഡാലോറ്റ് ഇറ്റാലിയന്‍ ക്ലബ് എ സി മിലാനായി ലോണില്‍ കളിക്കുകയാണ്. പോര്‍ച്ചുഗലിന്റെ വിവിധ യൂത്ത് ടീമുകളില്‍ കളിച്ചിട്ടുള്ള ഡാലോറ്റിന് ആദ്യമായാണ് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്.

അതേസമയം മാഞ്ചസ്റ്റന്‍ സിറ്റി താരമായ കാന്‍സലോ ടീമില്‍ നിന്ന് പുറത്ത് പോകുന്നത് കനത്ത തിരിച്ചടിയാണ്. മത്സരത്തിന് മുന്നോടിയായി ബുദാപെസ്റ്റില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കാന്‍സലോയ്ക്ക് കൊവിഡ് സ്ഥീരികരിച്ചത്. യുവേഫയുടെ നിയമപ്രകാരം ആദ്യ മത്സരത്തിന് മുമ്പ് ഒരു താരത്തിന് കൊവിഡ് സ്വീകരിച്ചാല്‍ പകരം ഒരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്താം.

click me!