കാർഡിഫിനെ വീഴ്‌ത്തി; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി

By Web TeamFirst Published Apr 4, 2019, 8:24 AM IST
Highlights

കാർഡിഫ് സിറ്റിയുമായുള്ള മത്സരം ജയിച്ചതോടെയാണ് ലിവർപൂളിനെ പിന്നിലാക്കി സിറ്റി ഒന്നാമതെത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കണ് കാർഡിഫിനെ തകർത്തത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്. കാർഡിഫ് സിറ്റിയുമായുള്ള മത്സരം ജയിച്ചതോടെയാണ് ലിവർപൂളിനെ പിന്നിലാക്കി സിറ്റി ഒന്നാമതെത്തിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കണ് കാർഡിഫിനെ തകർത്തത്. ആറാം മിനുട്ടിൽ കെവിനും 44-ാം മിനുറ്റിൽ ലെറോയ് സെനുമാണ് സിറ്റിക്കായി ഗോൾ നേടിയത്. നിലവിൽ ലീഗിൽ 32 കളികളിലായി 80 പോയിന്‍റാണ് സിറ്റിക്ക് ഉള്ളത്.

FULL-TIME | 3️⃣ points in the bag!

💙 2-0 🔵 pic.twitter.com/9izzvnpzpA

— Manchester City (@ManCity)

മറ്റൊരു മത്സരത്തില്‍ ചെൽസിക്ക് ജയം. ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രൈറ്റനെ തകർത്തു. ഒലിവർ ജിറൗഡ്, ഹസാർഡ്, ലോഫ്ട്ടസ് എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. 38, 60, 63 മിനുട്ടുകളിലായിരുന്നു ചെൽസിയുടെ ഗോളുകൾ. ലീഗിൽ അഞ്ചാം സ്ഥാനത്താണ് ചെൽസി ഇപ്പോൾ

Giroud ⚽️
Hazard ⚽️
Loftus-Cheek ⚽️

Watch the goals back now in the Chelsea app!

— Chelsea FC (@ChelseaFC)

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം, ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. രണ്ട് ഗോളുകൾക്കായിരുന്നു ടോട്ടനത്തിന്‍റെ ജയം. 55-ാം മിനുട്ടിൽ ഹിയോഗും 80-ാം മിനുട്ടിൽ എറിക്സണുമാണ് ടോട്ടനത്തിനായി വലകുലുക്കിയത്. 32 കളികളിൽ നിന്ന് 64 പോയിന്‍റുമായി മൂന്നാമതാണ് ടോട്ടനം ഇപ്പോൾ. 

 

Spurs score two second half goals to take all three points. pic.twitter.com/JXt8hZDxvu

— Crystal Palace F.C. (@CPFC)
click me!