മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പുതുക്കി പെപ് ഗ്വാര്‍ഡിയോള

Published : Nov 19, 2020, 09:13 PM ISTUpdated : Nov 19, 2020, 09:14 PM IST
മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പുതുക്കി പെപ് ഗ്വാര്‍ഡിയോള

Synopsis

സിറ്റിയില്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം മാത്രം നേടാന്‍ ഗ്വാര്‍‍ഡിയോളക്കായിട്ടില്ല. 2008ല്‍ പരിശീലകനായശേഷം അഞ്ച് വര്‍ഷത്തിലധികം ഒരു ക്ലബ്ബില്‍ ഗ്വാര്‍ഡിയോള തുടരുന്നത് ആദ്യമായാണ്.

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. 2023വരെയാണ് ഗ്വാര്‍ഡിയോള സിറ്റിയുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചത്. 2016ല്‍ പരിശീലകനായി എത്തിയ ഗ്വാര്‍ഡിയോള സിറ്റിയെ രണ്ട് തവണ പ്രീമിയര്‍ ലീഗിലും ഒരുതവണ എഫ് എ കപ്പിലും ചാമ്പ്യന്‍മാരാക്കി.

സിറ്റിയില്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം മാത്രം നേടാന്‍ ഗ്വാര്‍‍ഡിയോളക്കായിട്ടില്ല. 2008ല്‍ പരിശീലകനായശേഷം അഞ്ച് വര്‍ഷത്തിലധികം ഒരു ക്ലബ്ബില്‍ ഗ്വാര്‍ഡിയോള തുടരുന്നത് ആദ്യമായാണ്. 2008 മുതല്‍ 2012വരെ ബാഴ്സലോണ പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള പിന്നീട് മൂന്ന് സീസണുകളില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ പരിശീലകനായി.

മ്യൂണിക്കില്‍ നിന്നാണ് അദ്ദേഹം സിറ്റി പരിശീലകനായി എത്തിയത്. സീസണൊടുവില്‍ ബാഴ്സലോണയുമായുള്ള കരാര്‍ തീരുന്നതോടെ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി സിറ്റിയിലേക്ക് കൂടുമാറുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സിറ്റിയുമായുള്ള കരാര്‍ രണ്ടുവര്‍ഷത്തേക്ക് കൂടി ഗ്വാര്‍ഡിയോള നീട്ടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്,

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഡ്യൂറൻഡ് കപ്പ്: ഷൂട്ടൗട്ടിൽ വിശാൽ കെയ്ത്തിന്‍റെ മിന്നൽ സേവ്; ജാംഷെഡ്പൂരിനെ 9-8ന് വീഴ്ത്തി മോഹൻ ബഗാൻ സെമിയിൽ
ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു; ബയേണ്‍ മ്യൂണിക്കിന് ആശങ്ക