ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

By Web TeamFirst Published Dec 4, 2019, 8:58 PM IST
Highlights

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ബേണ്‍ലിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത. ഗബ്രിയേല്‍ ജീസസ് ഇരട്ടഗോള്‍ നേടി. റോഡ്രി ഫെര്‍ണാണ്ടസ്, റിയാദ് മെഹ്‌റസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
 

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ബേണ്‍ലിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത. ഗബ്രിയേല്‍ ജീസസ് ഇരട്ടഗോള്‍ നേടി. റോഡ്രി ഫെര്‍ണാണ്ടസ്, റിയാദ് മെഹ്‌റസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. റോബര്‍ട്ട് ബ്രാഡിയുടെ വകയായിരുന്നു ബേണ്‍ലിയുടെ ഏക ഗോള്‍. 

ജയത്തോടെ, പട്ടികയില്‍ മുന്നിലുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് വിത്യാസം എട്ടാക്കി കുറച്ചു. ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റര്‍ ഡര്‍ബിക്ക് മുമ്പായുള്ള ജയം സിറ്റിക്ക് ആത്മവിശ്വാസം നല്‍കും. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് എതിരില്ലാത്ത ഒരു ഗോളിന് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു. ജെഫ്രി ഷ്‌ളുപ്പാണ് ഗോള്‍ നേടിയത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ടോട്ടന്‍ഹാം മത്സരമാണ് രാത്രി ഒരു മണിക്ക് ശേഷം നടക്കുന്ന മത്സരത്തില്‍ പ്രധാനപ്പെട്ടത്. മറ്റ് മത്സരങ്ങളില്‍ ചെല്‍സി, ആസ്റ്റണ്‍ വില്ലയേയും ലെസ്റ്റര്‍, വാറ്റ്‌ഫോര്‍ഡിനേയും നേരിടും. ലിവര്‍പൂളിന് എവര്‍ട്ടണാണ് എതിരാളി.

click me!