രണ്ടാം പാദ പ്രീക്വാർട്ടറിൽ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഇഞ്ചുറി ടൈമില്‍ റാഷ്ഫോര്‍ഡ്(90+4) നേടിയ പെനാല്‍റ്റിയിലാണ് യുണൈറ്റഡിന്റെ ജയം.
പാരിസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ത്രസിപ്പിക്കുന്ന തിരിച്ചുവരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറിൽ. രണ്ടാം പാദ പ്രീക്വാർട്ടറിൽ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഇഞ്ചുറി ടൈമില്‍ റാഷ്ഫോര്‍ഡ്(90+4) നേടിയ പെനാല്‍റ്റിയിലാണ് യുണൈറ്റഡിന്റെ ജയം. ഇരട്ടഗോളുമായി ലുക്കാക്കുവും(2, 30) തിളങ്ങി. പിഎസ്ജിക്കായി വെലാസ്കോ(12) ഏക ഗോള്‍ നേടി.
⏰ RESULTS ⏰
😱 WHAT. A. NIGHT!!!
✔️ Manchester United into quarter-finals on away goals
✔️ Porto into last 8 after dramatic extra time win against Roma
🤔 Most memorable moment was _________ pic.twitter.com/pLWqSqn9DU
മറ്റൊരു മത്സരത്തിൽ പോര്‍ട്ടോ ഒന്നിനെതിര മൂന്ന് ഗോളുകൾക്ക് റോമയെ തോൽപ്പിച്ചു. 26-ാം മിനിറ്റിൽ ഫ്രാൻസിസ്കോ സോറസിലൂടെ പോർട്ടോ തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 37-ാം മിനിറ്റിൽ ഡാനിലോ ഡി റോസിയിലൂടെ റോമ സമനില ഗോൾ നേടി. 52-ാം മിനിറ്റിൽ മൊസ മരേഗയുടെ ഗോളിലൂടെ പോർട്ടോ വീണ്ടും മുന്നിലെത്തി. 117- മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് അലക്സ്ടെല്ലസ് പോർട്ടോയുടെ മൂന്നാം ഗോളടിച്ചത്.