മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വീണ്ടും സമനില, ചെല്‍സി ഇന്നിറങ്ങും; ലാ ലിഗയില്‍ റയലിന് ജയം

By Web TeamFirst Published Feb 15, 2021, 9:13 AM IST
Highlights

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെസ്റ്റ് ബ്രോമിനോട് സമനില വഴങ്ങി. ഇരു ടീമും ഓരോ ഗോളടിച്ചി പിരിഞ്ഞു. മത്സരം തുടങ്ങിയ രണ്ടാം മിനുറ്റില്‍ തന്നെ യുണൈറ്റഡ് പുറകിലായി.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ആഴ്‌സണല്‍ വിജയവഴിയില്‍. ലീഡ്‌സ് യുണൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ് മുന്നേറ്റം. ഒബാമയാങ്ങിന്റെ ഹാട്രിക് പ്രകടനമാണ് ആഴ്‌സണലിന് വിജയം സമ്മാനിച്ചത്. 13, 41, 47 മിനുറ്റുകളിലായിരുന്നു ഒബാമയാങ്ങിന്റെ ഗോളുകള്‍. ബെല്ലാറിനും ആഴ്‌സണലിനായി ലക്ഷ്യം കണ്ടു. പാസ്‌കല്‍, കോസ്റ്റ എന്നിവരാണ് ലീഡ്‌സിന്റെ സ്‌കോര്‍റര്‍മാര്‍. ജയത്തോടെ ആഴ്‌സണല്‍ പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താമതായി. 24 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റാണ്  ആഴ്‌സണലിന്റെ സന്പാദ്യം.

അതേസമയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെസ്റ്റ് ബ്രോമിനോട് സമനില വഴങ്ങി. ഇരു ടീമും ഓരോ ഗോളടിച്ചി പിരിഞ്ഞു. മത്സരം തുടങ്ങിയ രണ്ടാം മിനുറ്റില്‍ തന്നെ യുണൈറ്റഡ് പുറകിലായി. ഡിയാനെയുടെ ഹെഡറാണ് വെസ്റ്റ് ബ്രോമിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. രണ്ടാം പകുതിയില്‍ ഇരു ടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജയം ഒപ്പം പോന്നില്ല. 24 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് യുണൈറ്റഡ്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സി, ന്യൂകാസിലിനെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് മത്സരം. അവസാന മുന്ന് കളികളും ജയിച്ച ചെല്‍സി മികച്ച ഫോമിലാണ്. 23 മത്സരങ്ങളില്‍ നിന്നായി 39 പോയിന്റാണ്് ചെല്‍സയുടെ സമ്പാദ്യം. ഇന്ന് ജയിച്ചാല്‍ ചെല്‍സിക്ക് പോയിന്റ് പട്ടികയില്‍ ലിവര്‍പൂളിനെ മറികടന്ന് നാലാമതെത്താം. 25 പോയിന്റുള്ള ന്യൂകാസില്‍ പട്ടികയില്‍ 17-ാമതാണ്.

റയലിന് ജയം

മാഡ്രിഡ്: ലാ ലിഗയില്‍ വലന്‍സിയയ്ക്ക് എതിരെ റയല്‍ മാഡ്രിഡിന് ജയം. എതില്ലാത്ത രണ്ടു ഗോളിനാണ് മുന്നേറ്റം. കരീം ബെന്‍സേമ, ടോണി ക്രൂസ് എന്നിവരാണ് സ്‌കോറര്‍മാര്‍. 23 മത്സരങ്ങളില്‍ നിന്ന് 49 പോയിന്റുമായി രണ്ടാംസ്ഥാനത്താണ് റയല്‍. 46 പോയിന്റുള്ള ബാഴ്‌സ മുന്നാമതാണ്, അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്.

click me!