
മിലാന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിനെ സ്വന്തമാക്കാനുള്ള ഇന്റര്‍ മിലാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ലുക്കാക്കുവിന് 60 ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ തുക നല്‍കാമെന്ന ഇന്റര്‍ മിലാന്റെ ഓഫര്‍ യുണൈറ്റഡ് നിരസിച്ചു. രണ്ടുവര്‍ഷം മുമ്പ് എവര്‍ട്ടനില്‍ നിന്നാണ് ലുക്കാക്കു യുണൈറ്റഡില്‍ എത്തിയത്. പരിക്കായതിനല്‍ പ്രീ സീസണ്‍ മത്സരങ്ങളില്‍ ലുക്കാക്കു കളിക്കുന്നില്ല.
മുന്‍ ക്യാപ്റ്റനും സ്‌ട്രൈക്കറുമായ മൗറോ ഇക്കാര്‍ഡിക്ക് പകരമാണ് ലുക്കാക്കുവിനെ പരിഗണിക്കുന്നത്. ഇക്കാര്‍ഡിയെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും. അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവുമാണ് അര്‍ജന്റൈന്‍ താരത്തിന് വിനയാവുന്നത്. നാപോളി, ആഴ്‌സനല്‍ എന്നീ ക്ലബുകല്‍ ഇക്കാര്‍ഡിക്ക് പിന്നാലെയുണ്ട്.
പകരം സ്‌ട്രൈക്കറെ കിട്ടിയില്ലെങ്കിലും ഇക്കാര്‍ഡിയെ ടീമില്‍ കളിപ്പിക്കില്ലെന്ന് ഇന്റര്‍ കോച്ച് അന്റോണിയോ കോന്റെ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!