2012- 13 സീസണിലെ കിരീടനേട്ടത്തിന് ശേഷം ഇതാദ്യം; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രീമിയര്‍ ലീഗില്‍ ഒന്നാമത്

By Web TeamFirst Published Jan 13, 2021, 11:30 AM IST
Highlights

എതിരില്ലാത്ത ഒരു ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ ഒന്നാമതെത്തിയത്. 71-ാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് ഗോള്‍ നേടിയത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തലപ്പത്ത്. ബേണ്‍ലിയെ തോല്‍പ്പിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ ഒന്നാമതെത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് ബേണ്‍ലിയെ തോല്‍പ്പിച്ചതോടെയാണ് മാഞ്ചസ്റ്റര്‍ ഒന്നാമതെത്തിയത്. 71-ാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് ഗോള്‍ നേടിയത്. ജയത്തോടെ 17 കളികളില്‍ നിന്ന് യുണൈറ്റഡിന് 36 പോയിന്റായി. രണ്ടാമതുള്ള ലിവര്‍പൂളിന് ഇത്രയും മത്സരങ്ങളില്‍ 33 പോയിന്റുണ്ട്. 2012-13ല്‍ അലക്‌സ് ഫെര്‍ഗൂസണ് കീഴില്‍ കിരീടം നേടിയശേഷം ആദ്യമായിട്ടാണ് യുനൈറ്റഡ് ഈ ഘട്ടത്തില്‍ ഒന്നാമതെത്തുന്നത്. 

എവര്‍ട്ടണ്‍ വിജയവഴിയില്‍

മറ്റൊരു മത്സരത്തില്‍ വൂള്‍വ്‌സിനെ തോല്‍പ്പിച്ച് എവര്‍ട്ടണ്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു എവര്‍ട്ടണിന്റെ ജയം. അലക്‌സ് ലോബി, മിഖായേല്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. റൂബന്‍ നെവസ് വൂള്‍വ്ഫസിന് ഗോള്‍ നേടി. 17 മത്സരങ്ങളില്‍ നിന്ന് 32 പോയിന്റുള്ള എവര്‍ട്ടണ്‍ നിലവില്‍ നാലാം സ്ഥാനത്താണ്. 

ഷെഫീല്‍ഡിന് ആദ്യ ജയം

പ്രീമിയര്‍ ലീഗില്‍ ആദ്യ ജയവുമായി ഷെഫീല്‍ഡ് യുനൈറ്റഡ്. തങ്ങളുടെ 18ാം മത്സരത്തിലാണ് ഷെഫീല്‍ഡ് ജയം നേടിയത്. എതിരില്ലാത്ത ഒരു ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെയാണ് ഷെഫീല്‍ഡ് തോല്‍പ്പിച്ചത്. 45ാം മിനിറ്റില്‍ റ്യാന്‍ ഫ്രേസര്‍ ചുവപ്പ് കാര്‍ഡിനെ തുടര്‍ന്ന് പുറത്തായത്. ന്യൂകാസിലിന് വിനയായി. 73-ാം മിനിറ്റില്‍ ബില്ലി ഷാര്‍പ്പാണ് ഷെഫീല്‍ഡിന്റെ ഗോള്‍ നേടിയത്. പന്തടക്കത്തിലും ആക്രമണത്തിനും ഷെഫീല്‍ഡ് തന്നെയാണ് മുന്നിട്ടുനിന്നത്. ന്യൂകാസില്‍ പോയിന്റ് പട്ടികയില്‍ പതിനഞ്ചാമതും ഷെഫീല്‍ഡ് ഇരുപതാം സ്ഥാനത്തുമാണ്. 

മാഞ്ചസ്റ്റര്‍ സിറ്റി ഇന്നിറങ്ങും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ബ്രൈറ്റണെ നേരിടും. രാത്രി പതിനൊന്നരയ്ക്ക് സിറ്റിയുടെ മൈതാനത്താണ് മത്സരം. 15 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ മുന്‍ ചാംപ്യന്മാരായ സിറ്റി. 14 പോയിന്റുള്ള ബ്രൈറ്റണ്‍ പതിനേഴാം സ്ഥാനത്തും. മറ്റൊരു മത്സരത്തില്‍ ടോട്ടനം ഇന്ത്യന്‍ സമയം പുലര്‍ച്ചേ ഒന്നേമുക്കാലിന് ഫുള്‍ഹാമിനെ നേരിടും. 29 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോള്‍ ടോട്ടനം

എഫ്എ കപ്പില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍

ലണ്ടന്‍: എഫ്എ കപ്പ് നാലാം റൗണ്ടില്‍ തകര്‍പ്പന്‍ പോരാട്ടങ്ങളാണ് കാത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,  പ്രീമിയര്‍ ലീഗ് നിലവിലെ ചാംപ്യന്മാരായ  ലിവര്‍പൂളിനെ നേരിടും. യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ചെല്‍സിക്ക്, ലൂട്ടണാണ് എതിരാളി. മാഞ്ചസ്റ്റര്‍ സിറ്റി, ചെള്‍ട്ടന്‍ഹാമിനെ നേരിടും. ടോട്ടന്‍ഹാം, വൈകോംപുമായി മത്സരിക്കും. ആഴ്‌സണലിന്റെ എതിരാളികളെ നിശ്ചയിച്ചിട്ടില്ല. ഈമാസം 23നും 24നുമാണ് എഫ് എ കപ്പ് നാലാം റൗണ്ട് മത്സരങ്ങള്‍ നടക്കുക. അഞ്ചാം റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 9, 11 തിയ്യതികളില്‍ നടക്കും.

click me!