സ്പാനിഷ് സ്വപ്നങ്ങൾക്ക് മേൽ പറന്നിറങ്ങി ബെൻസേമയും എംബാപ്പയും; യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്

Web Desk   | Asianet News
Published : Oct 11, 2021, 03:03 AM ISTUpdated : Oct 11, 2021, 03:10 AM IST
സ്പാനിഷ് സ്വപ്നങ്ങൾക്ക് മേൽ പറന്നിറങ്ങി ബെൻസേമയും എംബാപ്പയും; യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്

Synopsis

അറുപത്തിയാറാം മിനിട്ടിൽ കരിം ബെൻസേമ ഫ്രാൻസിനായി വല കുലുക്കി. എൺപതാം മിനിട്ടിൽ കിലിയൻ എംബാപ്പെ സ്പാനിഷ് വലകുലുക്കിയതോടെ ഫ്രഞ്ച് പടയോട്ടം പൂർത്തിയായി

മിലാൻ: ലോക ഫുട്ബോൾ ചാംപ്യൻമാരായ ഫ്രാൻ യുവേഫ നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കി. പൊരുതിക്കളിച്ച സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ്  കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിൻ്റെ കിരീടധാരണം. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക് ആവേശ വിജയം സമ്മാനിച്ചത് കിലിയൻ എംബാപ്പെയും  കരിം ബെൻസേമയുമാണ്.

രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്നു ഗോളുകളും പിറന്നത്. 64–ാം മിനിറ്റിൽ ഒയാർസബാൾ നേടിയ ഗോളിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. എന്നാൽ ആഘോഷത്തിന് രണ്ട് മിനിട്ടിൻ്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. അറുപത്തിയാറാം മിനിട്ടിൽ കരിം ബെൻസേമ ഫ്രാൻസിനായി വല കുലുക്കി. എൺപതാം മിനിട്ടിൽ കിലിയൻ എംബാപ്പെ സ്പാനിഷ് വലകുലുക്കിയതോടെ ഫ്രഞ്ച് പടയോട്ടം പൂർത്തിയായി.

 

നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലിൽ ബൽജിയത്തെ തോൽപ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടിയിരുന്നു. ആദ്യ യുവേഫ നേഷൻസ് ലീഗിൽ 2019ൽ പോർച്ചുഗലായിരുന്നു വിജയികൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച