കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു, അപകടം ഫുട്ബോൾ സെലക്ഷന് പോകുന്നതിനിടെ

Published : Dec 12, 2022, 02:41 PM ISTUpdated : Dec 12, 2022, 02:44 PM IST
കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു, അപകടം ഫുട്ബോൾ സെലക്ഷന് പോകുന്നതിനിടെ

Synopsis

മികച്ച ഫുട്‌ബോള്‍ കളിക്കാരനായ  മിഫ്‌സാലു റഹ്മാന്‍ കോഴിക്കോട് ഇന്ന് രാവിലെ നടക്കുന്ന സര്‍വ്വകലാശാല ഫുട്‌ബോള്‍ ടീമിന്‍റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. കണ്ണൂരിലെത്തി തീവണ്ടിയില്‍ കോഴിക്കോടേക്ക് പോകാനാണ് ബൈക്കില്‍ പുറപ്പെട്ടത്.

കണ്ണൂര്‍: തളിപ്പറമ്പ് എഴാംമൈലില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ബൈക്കിലിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥി മിഫ്‌സലു റഹ്മാന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കണ്ണൂർ തളിപ്പറമ്പ് ഏഴാം മൈലിൽ വച്ചായിരുന്നു അപകടം.

മികച്ച ഫുട്‌ബോള്‍ കളിക്കാരനായ  മിഫ്‌സാലു റഹ്മാന്‍ കോഴിക്കോട് ഇന്ന് രാവിലെ നടക്കുന്ന സര്‍വ്വകലാശാല ഫുട്‌ബോള്‍ ടീമിന്‍റെ സെലക്ഷനില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. കണ്ണൂരിലെത്തി തീവണ്ടിയില്‍ കോഴിക്കോടേക്ക് പോകാനാണ് ബൈക്കില്‍ പുറപ്പെട്ടത്. പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന  സ്വിഫ്റ്റ് ഡീലെക്‌സ് എയര്‍ ബസും മിഫ്‌സാലു റഹ്മാന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ ദേശീയപാതയില്‍  കൂട്ടിയിടിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവിന് ട്രെയിനില്‍ നിന്ന് വീണ് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ മിഫ്‌സാലു റഹ്മാനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിഫ്‌സാലു റഹ്മാന്‍ പ്രാദേശിക ക്ലബുകള്‍ക്കുവേണ്ടി ബൂട്ടണിയാറുണ്ട്.  തളിപ്പറമ്പ് സയ്യിദ് നഗര്‍ പള്ളിക്ക് സമീപത്ത് താമസിക്കുന്ന 23കാരൻ പരിയാരം മെഡിക്കല്‍ കോളേജ് മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്.  

മസ്‌ക്കറ്റില്‍ ജോലി ചെയ്യുന്ന കെ.പി ഫസലൂ റഹ്മാനാണ് പിതാവ്. മാതാവ് പി.പി മുംതാസും മസ്‌ക്കറ്റിലാണ്. ഇവർ നാട്ടിലെത്തിയ ശേഷമായിരിക്കും ഖബറടക്കം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫ്രഞ്ച് ഫുട്ബോളിൽ പുതിയ യുഗം, സിനദിൻ സിദാൻ ഫ്രാൻസ് പരിശീലകൻ; ഒപ്പുവെച്ചത് 2030 വരെയുള്ള ദീർഘകാല കരാറിൽ
'അതാണ് ഞങ്ങൾക്ക് കിട്ടിയ യഥാർത്ഥ കിരീടം'; ലോകകപ്പ് തോൽവിക്ക് ആരാധകരോട് മാപ്പ് ചോദിച്ച് സ്കലോണി