മെസിയും ഗ്രീസ്മാനും തമ്മില്‍ ഉന്തും തള്ളും; ബാഴ്‌സയില്‍ പെട്ടിത്തെറി

Published : Jun 23, 2020, 12:45 PM IST
മെസിയും ഗ്രീസ്മാനും തമ്മില്‍ ഉന്തും തള്ളും; ബാഴ്‌സയില്‍ പെട്ടിത്തെറി

Synopsis

ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ പരിശീലന ക്യാംപില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായെന്നാണ് സ്പാനിഷ് വെബ്‌സൈറ്റായ 'ദിയാരിയോ ഗോള്‍' റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബാഴ്‌സലോണ: അത്ര നല്ല വാര്‍ത്തകളല്ല ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ചിടത്തോളം പുറത്തുവരുന്നത്. ലാ ലിഗയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ബാഴ്സ പരിശീലന ക്യാംപില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായെന്ന് സ്പാനിഷ് വെബ്‌സൈറ്റായ 'ദിയാരിയോ ഗോള്‍' പുറത്തുവിട്ടു. ക്യാപ്റ്റന്‍ ലിയോണല്‍ മെസിയും ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനും തമ്മിലാണ് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. 

പിന്നാലെ പരിശീലകന്‍ ക്വികെ സെറ്റിയനും മറ്റു താരങ്ങളും ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു. നാളെ പുലര്‍ച്ചെ അത്‌ലറ്റിക് ബില്‍ബാവോയുമായുള്ള മത്സരത്തിന് മുന്നോടിയായി പരിശീലനത്തിലായിരുന്നു ഇരുവരും. ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്ന് മുമ്പും വാര്‍ത്തകള്‍ വന്നിരുന്നു. ലെഗാനസിനെതിരായ മത്സരത്തില്‍ മെസി ഗ്രീസ്മാന് പാസ് നല്‍കാത്തതും ചര്‍ച്ചയായി. 

മെസിയാവട്ടെ അടുത്തിടെ കടുത്ത സമ്മര്‍ദ്ദത്തിലാണ്. കഴിഞ്ഞ മത്സരത്തില്‍ സെവിയ്യയുടെ താരത്തെ പിടിച്ചുതള്ളിയിരുന്നു. ചുവപ്പ് കാര്‍ഡ് കിട്ടേണ്ട ഫൌളായിരുന്നത്. മറുവശത്ത് അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ബാഴ്‌സയിലെത്തിയ ശേഷം ഗ്രീസ്മാന്‍ മികച്ച പ്രകടനമൊന്നും പുറത്തെടുക്കാന്‍ ആയിട്ടില്ല. ഈ സീസണില്‍ ബാഴ്‌സയ്ക്ക് വേണ്ടി 29 മത്സരങ്ങള്‍ കളിച്ചിട്ടും 8 ഗോളുകള്‍ മാത്രമാണ് ഗ്രീസ്മാന്‍ നേടിയത്. 

ഇതിനിടെ ഗ്രീസ്മാനെ ബാഴ്‌സ കയ്യൊഴിയാനും സാധ്യതയുണ്ട്. താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്് പോകുമെന്നാണ് റിപ്പോര്‍ട്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇത് നമ്മുടെ കളി, അവരുടേതല്ല, അറിവില്ലാത്ത രണ്ട് പേർക്ക് ഇതിൽ ഇടപെടാൻ അവകാശമില്ല..'; പ്രതികരണവുമായി യൂർഗൻ ക്ലോപ്പ്
'ഞാനൊന്ന് നോക്കിയാൽ പോലും അവർ കഥയുണ്ടാക്കും'; മാധ്യമപ്രവർത്തക സോഫിയയുമായുള്ള ഗോസിപ്പുകൾക്ക് മറുപടി നൽകി മെസി