സീരി എയില്‍ യുവന്റസിന് ജയം; തകര്‍പ്പന്‍ ഗോളുമായി ഡിബാല- വീഡിയോ

Published : Jun 23, 2020, 09:07 AM ISTUpdated : Jun 23, 2020, 09:09 AM IST
സീരി എയില്‍ യുവന്റസിന് ജയം; തകര്‍പ്പന്‍ ഗോളുമായി ഡിബാല- വീഡിയോ

Synopsis

രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ നാല് പോയിന്റ് ലീഡായി യുവന്റസിന്. 27 മത്സരങ്ങളില്‍ 66 പോയിന്റാണ് യുവന്റസിന്. ഒരു മത്സരം കുറവ് കളിച്ച ലാസിയോ 62 പോയിന്റുണ്ട്.   

ടൂറിന്‍: സീരി എയില്‍ യുവന്റസിന് ജയം. ബോളോഗ്നോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പൗളോ ഡിബാല എന്നിവരുടെ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു യുവന്റസിന്റെ ജയം. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലാസിയോയേക്കാള്‍ നാല് പോയിന്റ് ലീഡായി യുവന്റസിന്. 27 മത്സരങ്ങളില്‍ 66 പോയിന്റാണ് യുവന്റസിന്. ഒരു മത്സരം കുറവ് കളിച്ച ലാസിയോ 62 പോയിന്റുണ്ട്. 

23ാം മിനിറ്റില്‍ ഡി ലിറ്റിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ യുവന്റസിന് ലീഡ് നല്‍കി. ലീഗില്‍ 22ാം ഗോളായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റേത്. 36ാം മിനിറ്റില്‍ ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ ഡിബാല യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി. ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയില്‍ പതിച്ചു.

പ്രീമിയര്‍ ലീഗില്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ബേണ്‍ലിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി ജയിച്ചത്. ഫില്‍ ഫോഡന്‍, റിയാദ് മെഹ്‌റസ് എന്നിവര്‍ ഇരട്ട ഗോള്‍ നേടി. ഡേവിഡ് സില്‍വയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ലീഗില്‍ കിരീടമുറപ്പിച്ച ലിവര്‍പൂളിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. 30 മത്സരങ്ങളില്‍ 63 പോയിന്റാണ് സിറ്റിക്ക്. ഒന്നാമതുള്ള ലിവര്‍പൂളിന് 83 പോയിന്റുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

40 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബൊളീവിയയെ വീഴ്ത്തി ലോകകപ്പിന് യോഗ്യത നേടുന്ന അവസാന ടീമായി ഇറാഖ്
വിടവാങ്ങല്‍ മത്സരത്തില്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞ് മെസി, അര്‍ജന്‍റീനയിലെ അവസാന മത്സരത്തില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും ഇതിഹാസ താരം