ഫ്രഞ്ച് പടയുടെ എഞ്ചിൻ— മൈക്കിൾ ഒലീസെ; ലോകകപ്പിലെ ആദ്യ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച്

Published : Jun 17, 2026, 02:50 PM IST
Michael Olise

Synopsis

എംബാപ്പെയുടെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത മൈക്കിൾ ഒലീസെയായിരുന്നു മത്സരത്തിലെ താരം. ഫ്രാൻസിന്റെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഒലീസെയായിരുന്നു.

ന്യൂജേഴ്സി: ആഫ്രിക്കൻ കരുത്തരായ സെനഗലിനെ വീഴ്ത്തി ഫ്രാൻസ് തങ്ങളുടെ വരവറിയിച്ചുകഴിഞ്ഞു. ഇരട്ട ഗോളുകളോട് കൂടി എമ്പാപ്പെ തിളങ്ങിയ മത്സരത്തിൽ സെനഗലും യൂറോ വമ്പന്മാർക്കെതിരെ കടുത്ത പോരാട്ടമാണ് നടത്തിയത്. വമ്പൻ താരങ്ങളുമായി ഇത്തവണ വേൾഡ് കപ്പിനെത്തിയ ഫ്രാൻസ് ആദ്യ മത്സരത്തിൽ തന്നെ കരുത്തുറ്റ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിലാണ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിയുരുന്നു ഫ്രാൻസിന്റെ വിജയം. എമ്പാപ്പെ ഇരട്ട ഗോളുകൾ നേടിയപ്പോൾ സബ്സ്റ്റിട്യൂഷനിൽ ഇറങ്ങിയ ബ്രാഡ്‌ലി ബാർകോളയാണ് ഫ്രാൻസിനായി മറ്റൊരു ഗോൾ നേടിയത്.

അതേസമയം ഫ്രാൻസ് സ്‌ക്വാഡിൽ ഇന്നലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരമായിരുന്നു മൈക്കിൾ ഒലീസെ എന്ന ഇരുപത്തിനാലുകാരൻ. ബുണ്ടസ് ലീഗിൽ ബയേണിനായി കളിക്കുന്ന ഒലീസെ തന്നെയായിരുന്നു ഇന്നലെ മാൻ ഓഫ് ദി മാച്ച്. എമ്പാപ്പെ നേടിയ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ഒലിസെയായിരുന്നു. വലതുവിംഗിൽ നിന്നും സ്‌നെഗൽ പ്രതിരോധയെ നിറയെ ഭേദിച്ചുകൊണ്ട് നൽകിയ മികസിച്ചൊരു ത്രൂ ബോൾ ആയിരുന്നു ആദ്യ ഗോളിൽ കലാശിച്ചത്.

എമ്പാപ്പെയുടെ രണ്ടാം ഗോളിനും ഒലിസെ തന്നെയായിരുന്നു കാരണക്കാരൻ. മധ്യനിരയിൽ നിന്നും ഇടതുവിംഗിലൂടെ പന്തുമായി മുന്നേറിയ ഒലിസെയുടെ നീക്കം എംബാപ്പെയുടെ കാലിലെത്തിയതും മികച്ചൊരു ലോങ്ങ് റേഞ്ചറിലൂടെ താരമത് വലയ്ക്കുള്ളിലാക്കി. ഇത് കൂടാതെ നിരവധി ഗോൾ അവസരങ്ങളായിരുന്നു താരം സൃഷ്ടിച്ചത്. പത്തിൽ 8 റേറ്റിങ്ങോടെ കളംനിറഞ്ഞ് കളിച്ച ഒലിസെ ഫ്രാൻസിന്റെ ആക്രമണങ്ങളുടെ കുന്തമുന കൂടിയാണ്. ആറ് ഡുവലുകളാണ് സെനഗലിനെതിരെ താരം വിജയിച്ചത്. ബിഗ് ചാൻസുകൾ രണ്ടെണ്ണം ഒലിസെ ക്രിയേറ്റ് ചെയ്തത്.


ലമീൻ യമാൽ, എംബാപ്പെ, മെസി, ബ്രൂണോ ഫെർണാണ്ടസ്, വിറ്റിഞ്ഞ, ഡെംബലെ തുടങ്ങീ ഈ ലോകകപ്പിന്റെ താരമാകുമെന്ന് വിലയിരുത്തപ്പെടുന്നവരുടെ പട്ടികയിൽ താനും മുന്നിൽ തന്നെയുണ്ടെന്നാണ് ആദ്യ കളിയിലൂടെ തന്നെ ഒലിസെ തെളിയിച്ചത്. ബുണ്ടസ് ലീഗിൽ കഴിഞ്ഞ സീസണിൽ ബയേണിന് വേണ്ടി 32 കളികളിൽ നിന്നും പതിനഞ്ച് ഗോളുകളും 19 അസിസ്റ്റുകളും താരത്തിന്റേതായുണ്ട്. കൂടാതെ പതിമൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 5 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പൂര്‍ണതയും താണ്ടി സര്‍വ്വവ്യാപിയായി മിശിഹ, കാലം കാത്തുവെച്ച ഹാട്രിക്ക്
പോരിനിറങ്ങാൻ യൂറോ വമ്പന്മാർ; ഇംഗ്ലണ്ടും ക്രൊയേഷ്യയും നേർക്കുനേർ