
ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരി ഇപ്പോൾ ശരിക്കും പുലിവാല് പിടിച്ച അവസ്ഥയിലാണ്. ക്രൊയേഷ്യയുടെ ആദ്യമത്സരത്തിൽ ഗ്യാലറിയിലുണ്ടായിരുന്ന ഇവാനയുടെ വസ്ത്രധാരണമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
ഖത്തറിന്റെ സംസ്കാരത്തിന് ചേരുന്നതല്ല ഇവാനയുടെ വസ്ത്രധാരണമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താണ് ഇവാന മറുപടി നൽകിയത്. ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വിമർശിച്ചും ഇവാന രംഗത്തെത്തി. തന്റെ സുഹൃത്തുക്കൾക്ക് ഹയാ കാർഡ് നിഷേധിച്ചതാണ് ഇവാനയെ ചൊടിപ്പിച്ചത്. 2018 ലോകകപ്പിൽ രാജ്യത്തിന് പിന്തുണയുമായി മുൻ മിസ് ക്രൊയേഷ്യ റഷ്യയിലും സജീവമായിരുന്നു. റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ക്രൊയേഷ്യ. വിമർശനങ്ങൾ ഇവാനയുടെ മനസ് മാറ്റിയോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്. ഞായറാഴ്ചാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം. കാനഡയാണ് എതിരാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!