
ലിവര്‍പൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ വിടാനൊരുങ്ങി സൂപ്പർതാരം മുഹമ്മദ് സലാ. കോച്ച് ആർനെ സ്ലോട്ട് ലീഗിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബെഞ്ചിലിരുത്തിയതില്‍ പ്രതേഷേധിച്ചാണ് സലാ ക്ലബ്ബ് വിടാനൊരുങ്ങുന്നത്. കോച്ചിന്‍റെ തീരുമാനത്തില്‍ പ്രകോപിതനായ സലാ, തനിക്ക് കോച്ചുമായി ഇനി യാതൊരു ബന്ധവും ഇല്ലെന്നും ക്ലബിൽ നിന്ന് തന്നെ ചവിട്ടി പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും പരസ്യമായി പ്രതികരിച്ചിരുന്നു. കരിയറിൽ ആദ്യമായാണ് ഇത്തരമൊരു അവഗണന നേരിടുന്നതെന്നും കോച്ചിന്‍റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സലാ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ലിവർപൂളുമായി ഒത്തുപോകാൻ കഴിയില്ലെന്നും സലാ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ കരാര്‍ പുതുക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആഴ്സണല്‍ മാനേജ്മെന്‍റ് തയാറായില്ലെന്നും 33കാരനായ ഈജിപ്ഷ്യൻ സ്ട്രൈക്കര്‍ പറഞ്ഞു. കോച്ചുമായി തനിക്ക് വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ പെട്ടെന്ന് ബന്ധം മോശമാവാന്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സലാ പറഞ്ഞു. ടീമിലെ ആര്‍ക്കോ താന്‍ തുടരുന്നത് ഇഷ്ടമാകുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അതിനാലാണ് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും സലാ ആരോപിച്ചു.
ശനിയാഴ്ച ലീഡ്സിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും ബെഞ്ചിലായിരുന്നു സലായുടെ സ്ഥാനം. മത്സരത്തില്‍ ലിവര്‍പൂള്‍ 3-3 സമനില വഴങ്ങിയിരുന്നു. നവംബർ 30ന് വെസ്റ്റ്ഹാം യുനൈറ്റഡിനെതിരായ മത്സരത്തിലാണ് മുഹമ്മദ് സലായെ കോച്ച് ആർനെ സ്ലോട്ട് ആദ്യമായി പുറത്തിരുത്തിയത്. പിന്നീട് സണ്ടർലൻഡിനും, ലീഡ്സിനും എതിരായ മത്സരങ്ങളിലും കോച്ച് സലായെ കളിപ്പിച്ചില്ല.
കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ലിവര്‍പൂള്‍ ഈ സീസണില്‍ 15 മത്സരങ്ങളില്‍ 22 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!