ഫിഫയുടെ വമ്പൻ പ്രഖ്യാപനം വന്നു; മൊറോക്കോയ്ക്ക് ആഘോഷിക്കാം, ഏറ്റെടുത്ത് ആരാധകർ

Published : Dec 16, 2022, 06:46 PM IST
ഫിഫയുടെ വമ്പൻ പ്രഖ്യാപനം വന്നു; മൊറോക്കോയ്ക്ക് ആഘോഷിക്കാം, ഏറ്റെടുത്ത് ആരാധകർ

Synopsis

ഫെബ്രുവരി ഒന്ന് മുതൽ 11 വരെയാണ് ടൂർണമെന്റ് നടക്കുക. ഫിഫ ലോകകപ്പിൽ മിന്നുന്ന പ്രക‌ടനം പുറത്തെടുത്ത് സെമി ഫൈനൽ വരെ എത്തിയതിന് പുറമെ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് മൊറോക്കോ

ദോഹ: ലോകകപ്പിലെ സെമി ഫൈനൽ വരെ കുതിച്ച് എത്തിയ മൊറോക്കോയ്ക്ക് സന്തോഷം നൽകുന്ന തീരുമാനം പ്രഖ്യാപിച്ച് ഫിഫ. അടുത്ത വർഷം ഫെബ്രുവരിൽ നടക്കുന്ന ക്ലബ്ബ് ലോകകപ്പിന് വേദിയൊരുക്കുക മൊറോക്കോയാണ്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ആണ് ഇക്കാര്യം ഇന്ന് അറിയിച്ചത്. യുഎസ്എയിൽ നിന്നുള്ള സിയാറ്റിൽ സൗണ്ടേഴ്സ്, സ്പെയിനിൽ നിന്നുള്ള റയൽ മാഡ്രിഡ്, ആഫ്രിക്കയിൽ നിന്നുള്ള മൊറോക്കോയുടെ വൈഡാഡ്, ന്യൂസിലൻഡിൽ നിന്നുള്ള ഓൿലാൻഡ് സിറ്റി എന്നീ ടീമുകളാണ് ഇത്തവണത്തെ ക്ലബ്ബ് ലോകകപ്പിനായി മാറ്റുരയ്ക്കുന്നത്.

ഫെബ്രുവരി ഒന്ന് മുതൽ 11 വരെയാണ് ടൂർണമെന്റ് നടക്കുക. ഫിഫ ലോകകപ്പിൽ മിന്നുന്ന പ്രക‌ടനം പുറത്തെടുത്ത് സെമി ഫൈനൽ വരെ എത്തിയതിന് പുറമെ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് മൊറോക്കോ. അതേസമയം, 2025ൽ നടക്കുന്ന ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ 32 ടീമുകൾ മത്സരിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. ഓരോ നാല് വർഷവും കൂടുമ്പോൾ വിപുലമായ രീതിയിൽ ക്ലബ്ബ് ലോകകപ്പ് നടത്താനാണ് ഫിഫയുടെ തീരുമാനം.

കോൺഫ‍ഡറേഷൻസ് കപ്പ് നടത്തേണ്ട സ്ലോട്ടിലേക്കാണ് ക്ലബ്ബ് ലോകകപ്പ് എത്തുന്നത്. മുമ്പ് കൊവിഡ് മഹാമാരി കാരണമാണ് ക്ലബ്ബ് ലോകകപ്പ് നടത്താനുള്ള ഫിഫയുടെ ശ്രമങ്ങൾ നീണ്ടുപോയത്.  2026ൽ ഫിഫ ലോകകപ്പ് നടക്കുന്നതിന് മുന്നോടിയായി ക്ലബ്ബ് ലോകകപ്പ് കൂടി നടത്താനാണ് നിലവിലെ തീരുമാനം. യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ വേദിയാകുന്ന 2026 ലോകകപ്പിൽ 48 രാജ്യങ്ങളാണ് ഏറ്റുമുട്ടുക.

ഒരു വനിതാ ക്ലബ് ലോകകപ്പും ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇൻഫാന്റിനോ കൂട്ടിച്ചേർത്തു. ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ വനിതാ ഫുട്സൽ ലോകകപ്പും അവതരിപ്പിക്കും. ഫിഫയുടെ ക്ലബ് മത്സരത്തിന് പുറമെ അണ്ടർ 17 ലോകകപ്പുകളും വാർഷിക ഫോർമാറ്റിലേക്ക് മാറ്റും. ക്ലബ് ലോകകപ്പ് ഒഴികെ 2022 നും 2026 നും ഇടയിലുള്ള നാല് വർഷത്തെ സൈക്കിളിൽ ഫിഫ 11 ബില്യൺ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

നേരിട്ട് കണ്ടാൽ ഇടിക്കാൻ നിന്ന ബോക്സറിനെ വരെ ആരാധകനാക്കി മാറ്റി; ഖത്തറിലെ മെസി മാജിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത