മകന് പരിശീലക അമ്മ, ഇത് മലപ്പുറം സ്‌പെഷ്യല്‍ ഫുട്ബോള്‍ കോച്ചിംഗ്; വൈറല്‍ വീഡിയോയിലെ താരങ്ങള്‍ ഇവിടുണ്ട്

Published : Aug 04, 2020, 09:29 AM ISTUpdated : Aug 04, 2020, 11:24 AM IST
മകന് പരിശീലക അമ്മ, ഇത് മലപ്പുറം സ്‌പെഷ്യല്‍ ഫുട്ബോള്‍ കോച്ചിംഗ്; വൈറല്‍ വീഡിയോയിലെ താരങ്ങള്‍ ഇവിടുണ്ട്

Synopsis

ഇന്ത്യൻ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുള്ളവര്‍ പിന്തുണയുമായി എത്തിയത് ഈ കുട്ടിക്കളിക്കാരന് പ്രതീക്ഷ കൂട്ടിയിട്ടുണ്ട്

മലപ്പുറം: പ്ലസ്‌ ടു വിദ്യാര്‍ഥിയായ മകന്‍റെ ഫുട്ബോൾ സ്വപ്നങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് മലപ്പുറം വേങ്ങര അച്ചനമ്പലത്തെ ഒരമ്മ. മകൻ ഇന്ത്യൻ ഫുട്ബോൾ ടീമില്‍ കളിക്കുന്നത് കാണണമെന്നാണ് ഈ അമ്മയുടെ വലിയ ആഗ്രഹം.

സഹദിന് പന്തുകളിയില്‍ ഇപ്പോള്‍ കൂട്ട് അമ്മ ഹാജറയാണ്. പരിശീലനത്തിലും അമ്മയുണ്ട് ഒപ്പം. അച്ഛൻ സിദ്ധീക്ക് പഴയകാല പന്തുകളിക്കാരനാണ്. കൂലിപണിക്കായി അച്ഛൻ പുറത്തുപോകുമ്പോള്‍ പരിശീലനം മുടങ്ങാതിരിക്കാണ് അമ്മ മകന്‍റെ കൂടെക്കൂടിയത്. നാട്ടിലെ ക്ലബ് ടീമില്‍ കളിച്ചാണ് സഹദ് കാല്‍പന്തുകളി ന‍െഞ്ചിലേറ്റിയത്. ഇനി മികച്ച ഒരു കളിക്കാരനാകുക എന്നതു തന്നെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ സഹദിന്‍റെ ഒരേ ഒരു ലക്ഷ്യം.

ഇന്ത്യൻ ഫുട്ബോള്‍ താരം അനസ് എടത്തൊടികയുള്ളവര്‍ പിന്തുണയുമായി എത്തിയത് ഈ കുട്ടിക്കളിക്കാരന് പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. ഇരുവരുടെയും പരിശീലന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ കയ്യടി നേടിയിരുന്നു. 

പെലെ, മെസി, വിവേക്...റൊണാള്‍ഡീഞ്ഞോ പറഞ്ഞു 'നമ്മടെ ആളാ'; ഇന്‍സ്റ്റയില്‍ കോളടിച്ച മലപ്പുറംകാരന്‍ ഇവിടുണ്ട്

ഫുട്ബോള്‍ മത്സരത്തിനിടെ മന:പൂര്‍വം ചുമച്ചാലും ഇനി ചുവപ്പുകാര്‍ഡ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി