യൂറോ കപ്പിൽ ഇന്ന് പോരാട്ടം തീ പാറും, ഫ്രാന്‍സിന്‍റെ എതിരാളികൾ നെതർലൻഡ്സ്, ജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ

Published : Jun 21, 2024, 03:02 PM IST
യൂറോ കപ്പിൽ ഇന്ന് പോരാട്ടം തീ പാറും, ഫ്രാന്‍സിന്‍റെ എതിരാളികൾ നെതർലൻഡ്സ്, ജയിക്കുന്നവർ പ്രീ ക്വാർട്ടറിൽ

Synopsis

നെത‌ർലൻഡ്സിനെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിൽ ഫ്രാൻസ് ദേശീയ പതാകയിലെ നിറങ്ങൾ അടങ്ങിയ മാസ്ക് ധരിച്ചാണ് എംബാപ്പെ പരിശിലനത്തിനിറങ്ങിയത്.

മ്യൂണിക്ക്: യൂറോ കപ്പിൽ കരുത്തരായ ഫ്രാൻസ് ഇന്ന് നെതർലൻഡ്സിനെ നേരിടും. ഗ്രൂപ്പ് ഡിയിൽ മുൻ ചാമ്പ്യൻമാരുടെ നേർക്കുനേർ പോരിൽ ജയിക്കുന്നവർക്ക് പ്രീക്വാർട്ടർ ഉറപ്പിക്കാം. രാത്രി 12.30നാണ് മത്സരം. സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാകും.

ഇന്നത്തെപരിക്കേറ്റ നായകന്‍ കിലിയന്‍ എംബാപ്പേ ഫ്രാൻസിനായി കളിക്കുമോ എന്നാണ് ആകാംക്ഷ. ടീമിനൊപ്പം പരീശീലനം തുടങ്ങിയെങ്കിലും ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല. കളിക്കുകയാണെങ്കില്‍ പരിക്കേറ്റ മൂക്ക് സംരക്ഷിക്കാൻ പ്രത്യേക മാസ്ക് ധരിച്ചാകും എംബാപ്പേ കളിക്കുക എന്ന് നേരത്തെ തന്നെ ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയിരുന്നു.

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം

നെത‌ർലൻഡ്സിനെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിൽ ഫ്രാൻസ് ദേശീയ പതാകയിലെ നിറങ്ങൾ അടങ്ങിയ മാസ്ക് ധരിച്ച് എംബാപ്പെ പരിശിലനത്തിനിറങ്ങിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. എന്നാൽ എംബാപ്പെക്ക് ഈ മാസ്ക്  ഇന്നത്തെ മത്സരത്തിൽ ഉപയോഗിക്കാൻ കഴിയില്ല. ഒറ്റ നിറം മാത്രമുള്ള മാസ്ക് മാത്രമെ മത്സരത്തിന് അനുവദിക്കു. ഓസ്ട്രിയയുമായുള്ള മത്സരത്തിനിടെയാണ് എതിർടീമിലെ താരവുമായി കൂട്ടിയിടിച്ച് എംബാപ്പെയ്ക്ക് മൂക്കിന് പരിക്കേറ്റത്

കണക്കിലെ കളിയിൽ നെതർലൻഡ്സിനേക്കാൾ മുൻതൂക്കം ഫ്രാൻസിനാണെങ്കിലും മുൻ ചാമ്പ്യന്മാർക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഫ്രാൻസിന്‍റെ പ്രധാന താരങ്ങളെല്ലാം നിറംമങ്ങി. പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചാണ് നെതർലൻഡ്സ് വരുന്നത്. കോഡി ഗാക്പോയെയും വെഗ്ഹോസ്റ്റിനെയും ഫ്രാൻസ് കരുതിയിരിക്കണം.

നിരാശപ്പെടുത്തി വീണ്ടും ദുബെ, സഞ്ജുവിനെ വീണ്ടും കരയ്ക്കിരുത്തി ടീം ഇന്ത്യ; ഗ്യാലറിയിലിരുന്ന് കളി കണ്ട് റിങ്കു

ഇന്നത്തെ രണ്ടാം മത്സരത്തില്‍ രാത്രി 9.30നാണ് പോളണ്ട് ഓസ്ട്രിയയെ നേരിടും. തോറ്റ് തുടങ്ങിയ ഇരു ടീമുകൾക്കും പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. പരിക്കേറ്റ പോളണ്ട് നായകൻ റൊബോർട്ടോ ലെവൻഡോസ്കി ആദ്യ ഇലവനിൽ കളിച്ചേക്കില്ല. സ്ലൊവാക്യ വൈകിട്ട് 6.30ന് തുടങ്ങുന്ന ആദ്യ മത്സരത്തിൽ യുക്രെയ്നെ നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്