കരുത്ത് വര്‍ധിപ്പിക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡ്; പുത്തന്‍ താരങ്ങളില്‍ കണ്ണുവച്ച് പരിശീലകന്‍ എഡ്ഡി ഹൗ

By Web TeamFirst Published Jan 21, 2023, 12:30 PM IST
Highlights

വമ്പന്മാര്‍ക്ക് പോലും കാലിടറുന്ന പ്രീമിയര്‍ ലീഗില്‍ പക്ഷേ ഏവരെയും ഞെട്ടിച്ച് മുന്നേറുകയാണ് ഇത്തവണ ന്യുകാസില്‍ യുണൈറ്റഡ്. 19 കളിയില്‍ 38 പോയിന്റ്. നാലാംസ്ഥാനത്തുള്ള ടീമാകട്ടെ കിരീടപ്പോരാട്ടത്തില്‍ ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വെല്ലുവിളിയുയര്‍ത്തുന്നു.

ലണ്ടന്‍: യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളില്‍ അപരാജിതമുന്നേറ്റം തുടരുന്ന ടീമുകളില്‍ മുന്നില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ന്യുകാസില്‍ യുണൈറ്റഡാണ്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇതുവരെ പ്രീമിയര്‍ ലീഗില്‍ ഒരു മത്സരത്തില്‍ പോലും ന്യുകാസിനെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ക്കായിട്ടില്ല. ഇന്ന് രാത്രി ക്രിസ്റ്റല്‍ പാലസാണ് എവേ മത്സരത്തില്‍ ന്യുകാസിലിന്റെ എതിരാളികള്‍. കഴിഞ്ഞ രണ്ട് സീസണിലും ആദ്യപത്തില്‍ പോലും ന്യുകാസില്‍ യുണൈറ്റഡിന് സ്ഥാനമുണ്ടായിരുന്നില്ല.

വമ്പന്മാര്‍ക്ക് പോലും കാലിടറുന്ന പ്രീമിയര്‍ ലീഗില്‍ പക്ഷേ ഏവരെയും ഞെട്ടിച്ച് മുന്നേറുകയാണ് ഇത്തവണ ന്യുകാസില്‍ യുണൈറ്റഡ്. 19 കളിയില്‍ 38 പോയിന്റ്. നാലാംസ്ഥാനത്തുള്ള ടീമാകട്ടെ കിരീടപ്പോരാട്ടത്തില്‍ ആഴ്‌സനലിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വെല്ലുവിളിയുയര്‍ത്തുന്നു. ലിവര്‍പൂളിനോട് പരാജയപ്പെട്ട ശേഷം കഴിഞ്ഞ അഞ്ച് മാസത്തിനിടെ പ്രീമിയര്‍ ലീഗില്‍ ഒരു മത്സരത്തില്‍ പോലും ന്യുകാസില്‍ തോറ്റിട്ടില്ല.

14 മത്സരങ്ങളാണ് ഈ കാലയളവില്‍ പിന്നിട്ടത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, ആഴ്‌സനല്‍ ടീമുകളെല്ലാം ഇതിനിടയില്‍ എതിരാളികളായെത്തിയെങ്കിലും ന്യുകാസില്‍ മുന്നേറ്റം തുടര്‍ന്നു. യൂറോപ്പിലെ അഞ്ച് പ്രധാനലീഗുകളില്‍ നിലവില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമുകളില്‍ മുന്നിലുള്ളതും ന്യുകാസില്‍ യുണൈറ്റഡാണ്. സീസണില്‍ ഒരേയൊരു മത്സരത്തില്‍ മാത്രം തോറ്റ ടീമിന് കരുത്ത് പരിശീലകന്‍ എഡ്ഡി ഹോവിന്റെ തന്ത്രങ്ങളാണ്.

ഗോള്‍വഴങ്ങാന്‍ മടികാട്ടുന്ന പ്രതിരോധവും കാവല്‍ക്കാരന്‍ നിക്ക് പോപ്പിന്റെ മിന്നും ഫോമും ടീമിന് കരുത്ത്. 11 ഗോളുകള്‍ മാത്രം വഴങ്ങിയ ന്യുകാസിലാണ് ഏറ്റവും കുറവ് ഗോള്‍വഴങ്ങിയ പ്രീമിയര്‍ ലീഗ് ടീം. ന്യുകാസില്‍ പരിശീലകന്‍ എഡ്ഡി ഹോവ് ആകട്ടെ ട്രാന്‍സ്ഫര്‍ വിപണിയിലും മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലുമാണ്. സൗദി അറേബ്യന്‍ ഉടമകള്‍ ടീം ഏറ്റെടുത്തതോടെ ലോകത്തിലെ ഏറ്റവും ധനികരായ ടീമുകളിലൊന്നായും ന്യുകാസില്‍ മാറിയിട്ടുണ്ട്.

ഇഎഫ്എല്‍ കപ്പില്‍ സെമിയിലേക്ക് മുന്നേറിയ ന്യുകാസിലിന് എഫ്എ കപ്പില്‍ ഷെഫീല്‍ഡിനോട് തോറ്റത് മാത്രമാണ് സീസണില്‍ നിരാശയായുള്ളത്.

ഒരു ചെറു പുഞ്ചിരിയുമായി റൊണാള്‍ഡോക്കു നേരെ മെസിയുടെ നോട്ടം; ഏറ്റെടുത്ത് ആരാധകര്‍

click me!