ദൗത്യം പൂ‍‍ർത്തിയാക്കാതെ നെയ്മ‍‍ർ പിഎസ്ജി വിടില്ല; കൂടുമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ഏജന്‍റ്

Published : Jun 25, 2022, 11:03 PM ISTUpdated : Jun 25, 2022, 11:06 PM IST
ദൗത്യം പൂ‍‍ർത്തിയാക്കാതെ നെയ്മ‍‍ർ പിഎസ്ജി വിടില്ല; കൂടുമാറ്റ അഭ്യൂഹങ്ങള്‍ തള്ളി മുന്‍ ഏജന്‍റ്

Synopsis

മെസി, നെയ്മർ, എംബാപ്പേ ത്രയം അണിനിരന്നപ്പോൾ യൂറോപ്യൻ ഫുട്ബോൾ പിഎസ്ജി അടക്കിഭരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്

പാരീസ്: സൂപ്പർതാരം നെയ്മർ(Neymar Jr) ഫ്രഞ്ച് ക്ലബ് പിഎസ്ജി(Neymar future at PSG) വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബ്രസീലിയൻ താരത്തിന്‍റെ മുൻ ഏജന്‍റ് വാഗ്നർ റിബെയ്റോ(Wagner Ribeiro). ഏറ്റെടുത്ത ദൗത്യം നിറവേറ്റാതെ നെയ്മർ പിഎസ്ജി(Paris Saint-Germain) വിടില്ലെന്നും റിബെയ്റോ പറഞ്ഞു.

മെസി, നെയ്മർ, എംബാപ്പേ ത്രയം അണിനിരന്നപ്പോൾ യൂറോപ്യൻ ഫുട്ബോൾ പിഎസ്ജി അടക്കിഭരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ പല കാരണങ്ങൾകൊണ്ട് കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ടീമായി മാറി പിഎസ്ജി. പരിക്കിനെ തുടർന്ന് ഭൂരിഭാഗം മത്സരങ്ങളിലും വിട്ടുനിൽക്കേണ്ടിവന്ന നെയ്മറിന് മിക്കപ്പോഴും പ്രതീക്ഷിച്ച മികവിലേക്ക് എത്താനായില്ല. ഇതോടൊപ്പം കളിക്കളത്തിനകത്തും പുറത്തുമുള്ള വിവാദങ്ങളും നെയ്മറെ വേട്ടയാടി. ഇതിനിടെയാണ് പിഎസ്ജി നെയ്മറെ ഒഴിവാക്കുന്നുവെന്ന വാർത്തകൾ സജീവമായത്. 

ഈ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു നെയ്മറുടെ മുൻ ഏജന്റ് വാഗ്നർ റിബെയ്റോ. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെയ്മർ പാരീസിൽ എത്തിയതെന്നും ഈ ലക്ഷ്യം സാക്ഷാത്കരിക്കാതെ നെയ്മർ ടീം വിടില്ലെന്നും റിബെയ്റോ പറഞ്ഞു. 2017ൽ ലോക റെക്കോഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം ഡോളർ മുടക്കിയാണ് പിഎസ്ജി നെയ്മറെ ബാഴ്സലോണയിൽ നിന്ന് സ്വന്തമാക്കിയത്. അഞ്ച് സീസണുകളിലായി 144 മത്സരങ്ങളിൽ കളിച്ചു. ആകെ നേടിയത് 100 ഗോൾ.

നിലവിൽ 2025 വരെയാണ് നെയ്മറിന് പിഎസ്ജിയുമായി കരാറുള്ളത്. കിലിയൻ എംബാപ്പേ കരാർ പുതുക്കിയപ്പോൾ നെയ്മറെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ഉപാധി വച്ചിരുന്നുവെന്ന റിപ്പോട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

കാൽവിന്‍ ഫിലിപ്സ് സിറ്റിയിലേക്ക്

ഇംഗ്ലണ്ടിന്‍റെ മധ്യനിര താരം കാൽവിന്‍ ഫിലിപ്സ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്. കാൽവിന്‍റെ കൈമാറ്റത്തിൽ ലീഡ്സ് യുണൈറ്റഡും സിറ്റിയും തമ്മിൽ ധാരണയിലെത്തി. കഴിഞ്ഞ സീസണിലുടനീളം ഫിലിപ്സിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലായിരുന്നു സിറ്റി. ഒരാഴ്ചയ്ക്കുള്ളിൽ താരക്കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. 26കാരനായ കാൽവിന്‍ ഫിലിപ്സ് കഴിഞ്ഞ യൂറോ കപ്പിലെ ഇംഗ്ലണ്ടിലെ ഫൈനല്‍ പ്രവേശത്തിൽ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പരിക്ക് അലട്ടിയിരുന്നതിനാൽ 23 മത്സരത്തിൽ മാത്രമാണ് താരം കളിച്ചത്. അതേസമയം സിറ്റിയുടെ ബ്രസീലിയന്‍ താരം ഗബ്രിയേൽ ജെസ്യൂസ് ആഴ്സനലിലേക്ക് മാറുമെന്ന് ഉറപ്പായിട്ടുണ്ട്.

IRE vs IND : ഡികെ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍; ആരാവണം നാളെ വിക്കറ്റ് കീപ്പറെന്ന് മുന്‍താരം
 

PREV
Read more Articles on
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ